Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

KOTTAYAM TEMPLE THEFT| ക്ഷേത്ര മോഷണ കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലാവുന്നത് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം

KOTTAYAM TEMPLE THEFT|  ക്ഷേത്ര മോഷണ കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലാവുന്നത് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം
കോട്ടയം രാമപുരത്ത് 2017 -ല്‍ നടന്ന ക്ഷേത്ര മോഷണ കേസിലെ പ്രതിയെ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. രാമപുരം ചിറക്കല്‍ കാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് തിരുവാഭരണത്തിലെ ഗോളകം മോഷണം നടത്തിയ കേസിലെ പ്രതി ബിജീഷ് എന്ന സാമ്പാര്‍ മണിയാണ് കോട്ടയം രാമപുരം പോലീസിന്റെ പിടിയിലായത്. വര്‍ഷങ്ങളായി പലതരത്തിലുള്ള മോഷണക്കേസുകള്‍ നടത്തി ഇയാള്‍ കര്‍ണാടകയിലെ വനപ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. രാമപുരം ക്ഷേത്രത്തില്‍ നടത്തിയ മോഷണത്തിലെ ഇയാളുടെ വിരല്‍ അടയാളം പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കര്‍ണാടകയിലെ വിരാജ് പേട്ട എന്ന സ്ഥലത്തുനിന്നും സാഹസികമായി പോലീസ് പിടികൂടിയത്. സ്വാമി എന്ന പേരില്‍ ഇയാള്‍ ഇവിടെ കഴിയുന്ന വിവരം പോലീസില്‍ ലഭിച്ചതിന് പിന്നാലെയാണ് ബിജേഷിനെ വിരാജ് പേട്ടയില്‍ എത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും അടക്കം നിരവധി സ്ഥലങ്ങളിലാണ് പ്രതി ബിജേഷ് അടങ്ങുന്ന സംഘം മോഷണം നടത്തിയത്. വിദേശമദ്യശാലകളും ദേവാലയങ്ങളും ആണ് ഇവര്‍ പ്രധാനമായി മോഷണം നടത്തിയിരുന്നത്. തമിഴ്‌നാട്ടിലെ ഊട്ടിയിലുള്ള ഒരു വിദേശമദ്യശാലയില്‍ നിന്ന് മോഷണം നടത്തിയതിന് പിന്നാലെ വിരാജ് പേട്ടയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ബിജേഷ് രാമപുരം പോലീസിന്റെ പിടിയിലാകുന്നത്.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ; പുതുപ്പള്ളിയ...

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Save your stories

Sign in