Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആറ് മാസത്തിനുള്ളില്‍ കോൺഗ്രസ് മാറും ; വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.സുധാകരന്‍

ആറ് മാസത്തിനുള്ളില്‍ കോൺഗ്രസ് മാറും ; വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന്  കെ.സുധാകരന്‍
തിരുവനന്തപുരം : ആറ് മാസത്തിനുള്ളില്‍ കോൺഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ഡിസിസി പട്ടിക സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണം. പരസ്യപ്രതികരണം ഭൂഷണമാണോയെന്ന് നേതാക്കൾ ചിന്തിക്കണം. ഈ വിഷയത്തിലുള്ള പാർട്ടിയുടെ അഭിപ്രായങ്ങളെല്ലാം പ്രകടിപ്പിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഗുണത്തിന് വേണ്ടി ചർച്ചകൾ അവസാനിപ്പിക്കണം. എന്നും താങ്ങും തണലുമായി ഉമ്മൻചാണ്ടിയും ചെന്നിത്തലയുമുണ്ടാകണമെന്നാണ് ആഗ്രഹം.കെ മുരളീധരൻ പാർട്ടിയുടെ തൂണുകളിലൊന്നാണ്. അദ്ദേഹത്തിന്‍റെ  വാക്കുകൾക്ക് ഒരു നിലയും വിലയും ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു. കോൺഗ്രസിന്‍റെ വരാൻ പോകുന്ന രൂപവും ഭാവവും ആറ് മാസത്തിനുള്ളിൽ പിടികിട്ടും. എല്ലാവരെയും സഹകരിപ്പിക്കാൻ പാർട്ടിയുടെ അച്ചടക്കം ലംഘിക്കാനാകില്ല. സഹകരിക്കണമെന്നാണ് എല്ലാവരോടും പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in