Trending
Browse

All sections

Watch

No business videos available

No Middle East videos available

India

പുല്‍വാമയില്‍ തീവ്രവാദികള്‍ പൊലീസുദ്യോഗസ്ഥനെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തി

പുല്‍വാമയില്‍ തീവ്രവാദികള്‍ പൊലീസുദ്യോഗസ്ഥനെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തി
ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ ആക്രമണത്തില്‍ പൊലീസുദ്യോഗസ്ഥനും ഭാര്യയും മകളും കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാവിലെയോടെയാണ് മകള്‍ മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആണെന്നാണ് പൊലീസിന്‍റെ നിഗമനം. ജമ്മു വ്യോമതാവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്കിപ്പുറമാണ് ഈ സംഭവം. സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രി തീവ്രവാദികൾ അവരുടെ വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ  മകൾ റാഫിയയും തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. അക്രമികളെ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചു. ഒരു വിദേശിയടക്കം രണ്ട് ജയ്ഷ് ഇ മുഹമ്മദ്  തീവ്രവാദികളാണ് കൊലപാതകത്തിൽ ഉൾപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും പാക് ഭീകരരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in