Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രളയബാധിത മേഖലകളിലെ കാർഷിക മൊറട്ടോറിയം നീട്ടിനല്‍കാന്‍ തീരുമാനം

പ്രളയബാധിത മേഖലകളിലെ കാർഷിക മൊറട്ടോറിയം നീട്ടിനല്‍കാന്‍ തീരുമാനം
പ്രളയബാധിത മേഖലകളിലെ കർഷകരുടെ വായ്പകള്‍ക്ക് ഒരുവർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാന്‍ തീരുമാനം. 2019 ഓഗസ്റ്റ് 23 മുതല്‍ ഒരുവർഷത്തേക്കാണ് മൊറട്ടോറിയം നടപ്പിലാക്കുക. പൂർണമായി കൃഷിനാശം സംഭവിച്ചവർക്ക് ഒരുവർഷത്തിലധികം മൊറട്ടോറിയം അനുവദിക്കുന്നതും പരിഗണിക്കും. ഇന്നു ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനം.
പ്രളയം ദുരന്തം വിതച്ച 1038 വില്ലേജുകളിലെ കർഷകരുടെ വായ്പകള്‍ക്ക് 2019 ഓഗസ്റ്റ് 23 മുതല്‍ ഒരു  വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു. കൃഷി മുഖ്യവരുമാനമായ കർഷകരെടുത്ത കാർഷികേതര വായ്പകള്‍ക്കും ഇളവ് ലഭ്യമാകും. പൂർണമായി കൃഷിനാശം സംഭവിച്ചവരുടെ വായ്പകള്‍ക്ക് ഒരുവർഷത്തിലധികം മൊറട്ടോറിയം നല്‍കുന്നതും പരിഗണനയിലുണ്ട്.
എസ്.എല്‍.ബി.സി ഉപസമിതി യോഗം ചേർന്ന് തീരുമാനങ്ങള്‍ അംഗീകരിക്കും. കർഷകരുടെ കാര്യത്തില്‍ ബാങ്കുകള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന സർക്കാർ ആവശ്യം കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാന്‍ ബാങ്കേഴ്സ് സമിതി തീരുമാനിച്ചത്. പ്രളയമേഖലകളിലെ കാർഷിക വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ ബോധവത്കരണം നടത്താനും യോഗത്തില്‍ ധാരണയായി.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in