Trending
Browse

All sections

Watch

No business videos available

No Middle East videos available

India

സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് മരണം; വാതകം ചോർന്നത് ടാങ്കറില്‍ നിന്ന്; ഇരുപതോളം പേർ ഗുരുതരാവസ്ഥയില്‍

സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് മരണം; വാതകം ചോർന്നത് ടാങ്കറില്‍ നിന്ന്; ഇരുപതോളം പേർ ഗുരുതരാവസ്ഥയില്‍
  ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയുണ്ടായ അപകടത്തില്‍ പ്രിന്‍റിംഗ് പ്രസിലെ തൊഴിലാളികളാണ് മരിച്ചത്. ഇരുപതിലധികം പേരുടെ നില ഗുരുതരമാണ്. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ടാങ്കറിൽ നിന്നാണ് രാസവസ്തു ചോർന്നത്. ഓടയിലേക്ക് മാലിന്യം തള്ളാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അനധികൃതമായി രാസമാലിന്യം തള്ളാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചതെന്നാണ് സൂചന. സംഭവത്തിനുപിന്നാലെ ടാങ്കർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ളവരെ ചികിത്സയ്ക്കായി സൂറത്ത് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Popular News

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വിജയ്ക്കെതിരായ ഉദയനിധി സ്റ്റാലിന്റെ 'മൂഡ്' പരാമർശം...

Save your stories

Sign in