Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ആർജ്ജവമില്ലാത്ത മന്ത്രിമാരെ ഉപദേശിച്ചാൽ മതി, യൂത്ത് കോണ്‍ഗ്രസിനോട് വേണ്ട' ; വിജയരാഘവനോട് ഷാഫി പറമ്പില്‍

'ആർജ്ജവമില്ലാത്ത മന്ത്രിമാരെ ഉപദേശിച്ചാൽ മതി, യൂത്ത് കോണ്‍ഗ്രസിനോട് വേണ്ട' ; വിജയരാഘവനോട്  ഷാഫി പറമ്പില്‍
  തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാര്‍ഥികളുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും സമരത്തിനെതിരെ രംഗത്തെത്തിയ സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. വർഗ്ഗീയത പറയുന്ന തിരക്കിനിടയിൽ നിന്ന് കഷ്ടപ്പെട്ട് സമയമുണ്ടാക്കി  വിജയരാഘവൻ യൂത്ത് കോൺഗ്രസിനെ ഉപദേശിക്കണ്ടെന്നും തൊഴിലിനായി പോരാടുന്ന യുവജനങ്ങളോട് ഒരു ചർച്ച നടത്താൻ ആർജ്ജവമില്ലാത്ത മന്ത്രിമാരെ ഉപദേശിച്ചാൽ മതിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഇവരിലൊരാൾക്കും തെരുവിൽ കിടക്കുന്ന റാങ്ക് ലിസ്റ്റിലെ ഈ ചെറുപ്പക്കാരോട് ഒരു ചർച്ച നടത്താന്‍ സമയമില്ല. അതല്ല പേഴ്‌സണല്‍ സ്റ്റാഫോണോ കേരളം ഭരിക്കുന്നത് ? എന്നിട്ട് മന്ത്രിമാര്‍ ചോദിക്കുന്നു എന്തിനാണ് സമരമെന്ന്. ഈ ഉദ്യോഗാർത്ഥികളോടൊന്ന് സംസാരിച്ചാലറിയാം എന്തിനാ സമരമെന്ന് '- ഷാഫി പറമ്പില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഇവരിലൊരാൾക്കും തെരുവിൽ കിടക്കുന്ന റാങ്ക് ലിസ്റ്റിലെ ഈ ചെറുപ്പക്കാരോട് ഒരു ചർച്ച നടത്താന്‍ സമയമില്ല. അതല്ല പേഴ്‌സണല്‍ സ്റ്റാഫോണോ കേരളം ഭരിക്കുന്നത് ? എന്നിട്ട് മന്ത്രിമാര്‍ ചോദിക്കുന്നു എന്തിനാണ് സമരമെന്ന്.. ഈ ഉദ്യോഗാർത്ഥികളോടൊന്ന് സംസാരിച്ചാലറിയാം എന്തിനാ സമരമെന്ന് . വർഗ്ഗീയത പറയുന്ന തിരക്കിനിടയിൽ നിന്ന് കഷ്ടപ്പെട്ട് സമയമുണ്ടാക്കി ശ്രീ വിജയരാഘവൻ യൂത്ത് കോൺഗ്രസ്സിനെ ഉപദേശിക്കണ്ട . തൊഴിലിനായി പോരാടുന്ന യുവജനങ്ങളോട് ഒരു ചർച്ച നടത്താൻ ആർജ്ജവമില്ലാത്ത മന്ത്രിമാരെ ഉപദേശിച്ചാൽ മതി .
  https://www.facebook.com/shafiparambilmla/photos/a.546202162083421/3834022059968065/

Related articles

See all
Popular News

പിഎസ്‌സി നിയമന ക്രമക്കേട്: ചെയർമാനെ ചോദ്യം ചെയ്യുന്നു; മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Popular News

കേരള ലോട്ടറിയുടെ മറവിൽ എ.ഐ തട്ടിപ്പ്: ശക്തമായ നടപടിയുമായി സർക്കാർ, സഭയിൽ വിശദീകരിച്ച് മുഖ്...

Popular News

ചേരാനല്ലൂർ വാഹനാപകട കേസ്: പ്രായപൂർത്തിയാകാത്ത മകൻ കാറോടിച്ച സംഭവത്തിൽ ജഡ്ജിയെ ചോദ്യം ചെയ്ത...

Popular News

കേരളം പുതിയ വികസന കുതിപ്പിലേക്ക്; 'മിഷന്‍ സമുദ്ര' മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കി

Save your stories

Sign in