കേരളത്തെ തുറമുഖ നഗരമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മിഷന്‍ സമുദ്രയ്ക്ക് അടിത്തറ പാകുന്ന കേരള മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കി. കേരളത്തിന്റെ ഭാവി വികസനത്തിന് വന്‍ മുതല്‍ക്കൂട്ടാകുന്ന മിഷന്‍ സമുദ്ര പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സമഗ്ര നിയമനിര്‍മാണമാണ് സഭയില്‍ നടന്നത്.എല്ലാ മാറ്റങ്ങളുടെയും മുന്നില്‍ വഴിമുടക്കികളായി നിന്നവരാണ് ഇടതുപക്ഷമെന്ന് പ്രതിപക്ഷത്തിന്റെ വിയോജിപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തെ തുറമുഖ നഗരമാക്കി വന്‍ വികസന കുതിപ്പിലേക്ക് മുന്നേറുവാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ യഥാര്‍ത്ഥ്യമാക്കുന്ന മിഷന്‍ സമുദ്രയ്ക്ക് അടിത്തറയിടുന്ന
മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കി.കേരളത്തിലെ തുറമുഖങ്ങളെ കോര്‍ത്തിണക്കി തീരദേശ മേഖലയേയും മത്സ്യത്തൊഴിലാളികളെയും ചേര്‍ത്തുപിടിച്ചു വികസനത്തിന്റെ അനന്ത സാധ്യതകളുടെ വാതായനമാണ് മിഷന്‍ സമുദ്രയിലൂടെ സര്‍ക്കാര്‍ തുറക്കുന്നത്. സബ്ജറ്റ് കമ്മിറ്റിയുടെ പരിഗണന കഴിഞ്ഞ് തിരിച്ചെത്തിയ ബില്ലുമായി ബന്ധപ്പെട്ട സമഗ്ര ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷം അവസാനനിമിഷം സഭ ബഹിഷ്‌കരിച്ച് ബില്ലില്‍ വിയോജിപ്പ് രേഖപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ഈ ഇരട്ടത്താപ്പ് സമീപനത്തെ കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്ലാ മാറ്റങ്ങളുടെയും മുന്നില്‍ എന്നുംവഴിമുടക്കികളായി നിന്നവരാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധത കേരളം കാണുകയാണെന്നദ്ദേഹം പറഞ്ഞു
കേരളത്തിന്റെ സാമ്പത്തിക ഘടനയില്‍ വന്‍മാറ്റമുണ്ടാക്കി കേരളത്തില്‍ ഒരു തുറമുഖ നഗരമാക്കി സര്‍ക്കാര്‍ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള മോട്ടോര്‍ വാഹന ഭേദഗതി നിയമവും നിയമസഭ പാസാക്കി.
കേരളം പുതിയ വികസന കുതിപ്പിലേക്ക്; 'മിഷന്‍ സമുദ്ര' മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കി