Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സ്വർണ്ണക്കടത്ത് വാർത്തകള്‍ അവസാനിക്കുന്നത് സിപിഎമ്മില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന് തിരുത്തണം: ഷാഫി പറമ്പിൽ

സ്വർണ്ണക്കടത്ത് വാർത്തകള്‍ അവസാനിക്കുന്നത് സിപിഎമ്മില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന് തിരുത്തണം: ഷാഫി പറമ്പിൽ
  പാലക്കാട് : സ്വർണ്ണക്കടത്ത് വാർത്തകളുടെ ഓരോ തുമ്പും അവസാനിക്കുന്നത് സിപിഎമ്മിലാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎല്‍എ. സിപിഎം മാഫിയ പ്രവർത്തകരെ സംഘടനവൽക്കരിച്ചിരിക്കുകയാണ്.  സിപിഐഎം എന്നത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാഫിയ എന്ന് തിരുത്തേണ്ട സാഹചര്യമാണെന്നും ഷാഫി പറമ്പിൽ പാലക്കാട്‌ മാധ്യമങ്ങളോട് പറഞ്ഞു. 'പാർട്ടിയിലെ മുതിർന്നവരുടെ മാഫിയാ തലവൻ കൊടി സുനിയുടെ നേതൃത്വത്തിലാണെങ്കിൽ ഡിവൈഎഫ്ഐക്കും, എസ്എഫ്ഐക്കും ആകാശ് തില്ലങ്കേരിയും, അർജുൻ ആയങ്കിയുമാണ് മാഫിയ തലവന്മാർ. ഇവർ പിടിക്കപ്പെടുമ്പോൾ പാർട്ടി ബന്ധമില്ലെന്ന് പറയുകയാണ്. പിണറായി വിജയന്‍റെ വാഴ്ത്തു പാട്ടുകളാണ് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ. ഇവർ റെഡ് വളണ്ടിയർ മാർച്ചിൽ പങ്കെടുത്ത ചിത്രങ്ങൾ വരെ പുറത്തുവന്നിരിക്കുകയാണ്' - ഷാഫി പറമ്പില്‍ പറഞ്ഞു. ചിത്രങ്ങളിൽ മാത്രമല്ല അവർ ഇടപെട്ട കേസുകളിൽ നിന്നും പാർട്ടിയുമായുളള ബന്ധം വ്യക്തമാണ്. ഇണപിരിയാത്ത ബന്ധമാണ് ഇവരുമായി സിപിഎമ്മിനുള്ളതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സൈബറിടങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തുന്ന അർജുൻ ആയങ്കിയുടെ അടക്കം പങ്ക് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു  ഷാഫി പറമ്പിലിന്‍റെ രൂക്ഷ വിമര്‍ശനം.  

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in