Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

IPL QUALIFIER| ഇന്ന് രണ്ടാം ക്വാളിഫയര്‍; ഫൈനലിലേക്ക് ആര് കയറും?

IPL QUALIFIER| ഇന്ന് രണ്ടാം ക്വാളിഫയര്‍; ഫൈനലിലേക്ക് ആര് കയറും?
ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഇന്ന് രണ്ടാം ക്വാളിഫയര്‍ മല്‍സരം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി 7:30 നാണ് മല്‍സരം. കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയാണ് മുംബൈയുടെ ക്വാളിഫയര്‍ പ്രവേശനം. അതേസമയം, ആദ്യ ക്വാളിഫയറില്‍ ബാംഗ്ലൂരിനോട് തോല്‍വി ഏറ്റുവാങ്ങിയാണ് പഞ്ചാബ് ഇന്ന് ഫൈനലിലേക്കുള്ള അവസാന പോരിനിറങ്ങുന്നത്. ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെയാണ് മുംബൈ ഇന്ത്യന്‍സ് നേരിടുക. ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോട് തോറ്റതോടെയാണ് പഞ്ചാബ് രണ്ടാം ക്വാളിഫയറിലേക്ക് എത്തിയത്. ഇന്ന് നടക്കുന്ന മല്‍സരത്തിലെ വിജയിയാകും ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ആര്‍സിബിയെ നേരിടുക. ഇന്ന് ജീവന്‍ മരണ പോരാട്ടമാണ് ഇരുടീമുകള്‍ക്കും. ജയിച്ചാല്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം ഫൈനലില്‍ കടന്ന ടീമാകും പഞ്ചാബ് കിംഗ്‌സ്. കഴിഞ്ഞ മല്‍സരത്തിലെ കനത്ത തോല്‍വിക്ക് പകരം വീട്ടലാണ് ടീമിന് ലക്ഷ്യം. 'WE LOSS THE BATTLE, NOT THE WAR' എന്നാണ് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മല്‍സരശേഷം പ്രതികരിച്ചത്. 19 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ടീം ലീഗ് മല്‍സരങ്ങള്‍ അവസാനിപ്പിച്ചത്. അതേ ആത്മവിശ്വാസത്തിലാകും ഇന്ന് മല്‍സരത്തിനിറങ്ങുന്നത്. എന്നാല്‍ അതേസമയം, ആദ്യ മല്‍സരങ്ങള്‍ എല്ലാം തോറ്റ് അവസാന സ്ഥാനത്ത് നിന്നാണ് മുംബൈ തുടര്‍ജയങ്ങളോടെ പ്ലേ ഓഫിലെത്തിയത്. ചരിത്രം പരിശോധിച്ചാല്‍ അവസാന സ്താനത്തു നിന്നും കയറി ക്വാളിഫയറില്‍ കയറുന്ന മുംബൈ ഇന്ത്യന്‍സിനെ ഭയക്കണം.കഴിഞ്ഞ മല്‍സരത്തില്‍ കരുത്തരായ ഗുജറാതത് ടൈറ്റന്‍സിനെ 20 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. പഞ്ചാബും മുംബൈയും ഇതിനു മുമ്പ് ലീഗ് മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബിനായിരുന്നു വിജയം. എന്തായാലും ആവേശപോരാട്ടത്തിനാണ് ഇന്ന് ഐപിഎല്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

Related articles

See all
Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഇന്ത്യയ്ക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും തിരിച്ചുവരവ് വൈകും

Save your stories

Sign in