Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

എൻസിസി കേഡറ്റുകൾക്ക് അണ്ടർ ഓഫീസേഴ്സിസിന്‍റെ ക്രൂര മർദ്ദനം

എൻസിസി കേഡറ്റുകൾക്ക് അണ്ടർ ഓഫീസേഴ്സിസിന്‍റെ ക്രൂര മർദ്ദനം
പാലക്കാട് ആലത്തൂർ എസ് എൻ കോളേജിൽ എൻസിസി കേഡറ്റുകൾക്ക് അണ്ടർ ഓഫീസേഴ്സിസിന്‍റെ ക്രൂര മർദ്ദനം. വൈകി വന്ന വിദ്യാർത്ഥികളെ എൻസിസി കെയിൻ ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ജയ്‌ഹിന്ദ്‌ ന്യൂസ്‌ പുറത്തുവിട്ടു. എൻ സി സി  ഓഫീസറായ അധ്യാപകന്‍റെ നിർദ്ദേശ പ്രകാരമാണ് മർദ്ദനമെന്ന് വിദ്യാർത്ഥികൾ. സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആലത്തൂർ എസ് എൻ കോളേജിൽ ഇത് പതിവാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഒരു നിമിഷം വൈകിയെത്തിയാൽ പോലും കേഡറ്റുകൾക്ക് ക്രൂര മർദ്ദനമാണ്. എൻസിസി ഓഫീസറായ അധ്യാപകന്‍റെ നിർദ്ദേശ പ്രകാരം സീനിയർ വിദ്യാർത്ഥികളാണ് മർദ്ദിക്കുക. സി സി ടി വി ഇല്ലാത്ത പ്രദേശത്ത് തലകീഴായി ചുവരിനോട് ചേർത്ത് നിർത്തിയും മർദ്ദിക്കും. പരാതിപ്പെട്ടാൽ എൻസിസിയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാർത്ഥികൾ പറയുന്നു. സംഭവത്തിൽ തനിക്കൊന്നുമറിയില്ലെന്ന നിലപാടിലാണ് എൻസിസിയുടെ ചുമതലയുള്ള അധ്യാപകൻ. എന്നാൽ അധ്യാപകന്‍റെ നിർദ്ദേശ പ്രകാരമാണ് മർദ്ദിച്ചതെന്നാണ് സീനിയർ വിദ്യാർത്ഥിയായ അണ്ടർ ഓഫീസർ കോളേജിന് നൽകിയിരിക്കുന്ന വിശദീകരണം. സംഭവത്തിൽ സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in