Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

WORLD ANTI DRUGS DAY| 'മയക്കു മരുന്നിനോട് 'നോ' പറയാം, ജീവിതം ലഹരിയാക്കാം'; ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

WORLD ANTI DRUGS DAY| 'മയക്കു മരുന്നിനോട് 'നോ' പറയാം, ജീവിതം ലഹരിയാക്കാം'; ഇന്ന് ലോക ലഹരി വിരുദ്ധ ദിനം
  ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. സമൂഹത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗവും വില്പനയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ദിനത്തിന്റെ മാഹത്മ്യം വളരെ വലുതാണ്. ലഹരിക്ക് അടിമപ്പെടുന്നവരെ ശിക്ഷിക്കുകയല്ല മറിച്ച് അവര്‍ക്ക് ലഹരിയില്‍ നിന്നും കയറിവരാന്‍ ഉള്ള കൈത്താങ് നല്‍കുക ഇതാണ് ഈ വര്‍ഷത്തെ ലഹരിവിരുദ്ധ ദിനത്തില്‍ ഐക്യരാഷ്ട്ര സഭ നല്‍കുന്ന സന്ദേശം.സമൂഹത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗവും വില്പനയും വര്‍ധിച്ചു വരികയാണ്. ഇത് സമൂഹത്തിന്റെയും നിരവധി കുടുംബങ്ങളുടെയും താളം തെറ്റിക്കുന്നു. 1987 ല്‍ യുണൈറ്റഡ് നേഷന്‍ ആണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കാന്‍ നിര്‍ദേശിച്ചത്. ലഹരിയുടെ സ്വാധീനം എത്രത്തോളം വ്യക്തികളെയും സമൂഹത്തെയും ബാധിക്കുന്നു എന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കാന്‍ ഈ ദിവസം സഹായിക്കുന്നു. ലഹരിയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം, പ്രതിരോധം, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ദിവസം നേതൃത്വം നല്‍കുന്നു. ആരോഗ്യകരമായ ഒരു യുവ തലമുറയെ സൃഷ്ടിക്കുന്നതിനും ലഹരിമുക്തമായ ഒരു സമൂഹത്തെ നിര്‍മ്മിക്കാനും ലഹരിവിരുദ്ധ ദിനം പങ്ക് വഹിക്കുന്നു. സ്‌കൂളുകളുടെയും കോളേജുകളുടെയും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നിരവധി ലഹരിവിരുദ്ധ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 300 ദശലക്ഷത്തിലധികം ആളുകള്‍ ലോകത്ത് മയക്കുമരുന്നിന്് അടിമപ്പെടുന്നു്. അതില്‍ 15 വയസുമുതല്‍ ഉള്ള കുട്ടികളും ഉള്‍പ്പെടുന്നു എന്നതാണ് സങ്കടകരം. ലഹരിക്ക് അടിമപ്പെടുന്നവരെ മയക്കുമരുന്നിന്റെയും ലഹരിയുടെയും അപകടങ്ങളെ കുറിച്ച് പഠിപ്പിക്കുക, ഉപയോഗം തടയുക, ലഹരിക്ക് അടിമപ്പെട്ട് കിടക്കുന്ന ആളുകളെ സഹായിക്കുക, ലഹരി സംബന്ധമായ നിയമങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ ഐക്യരാഷ്ട്ര സഭ എന്നും മുന്നില്‍ നില്‍ക്കുന്നുണ്ട്.

Related articles

See all
Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരള ഓർത്തോപീഡിക് അസോസിയേഷന്റെ 'CALLUS 2026': തിരുവനന്തപുരത്ത് ഡോക്ടർമാരുടെ മാരത്തൺ സംഘടിപ...

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Save your stories

Sign in