Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഡൽഹി ക്യാപിറ്റൽസിന് കരുത്തേകാൻ ഇനി ദാദയുടെ ഉപദേശവും

ഡൽഹി ക്യാപിറ്റൽസിന് കരുത്തേകാൻ ഇനി ദാദയുടെ ഉപദേശവും
ഐപിഎല്ലിൽ കന്നികിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ഡൽഹി ക്യാപിറ്റൽസിന് കരുത്തേകാൻ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ടീമിനൊപ്പം ചേർന്നു. ടീമിന്‍റെ ഉപദേശകനായാണ് ദാദയുടെ നിയമനം. ടീമിന്‍റെ പരിശീലകനായ റിക്കി പോണ്ടിങ്ങിനും സഹ പരിശീലകനായ മുഹമ്മദ് കൈഫിനുമൊപ്പമാകും ഗാംഗുലി ടീമിനായ് തന്ത്രങ്ങൾ മെനയുക. സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്ന് ടീമിലെത്തിച്ച ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും കൂടിചേരുന്നതോടെ ടീം ഇത്തവണ കരുത്താർജ്ജിക്കുമെന്നുറപ്പാണ്. മൂവർ സംഘത്തിനൊപ്പം ഡൽഹിയുടെ ബൗളിങ് നിരയെ പരിശീലിപ്പിക്കുക ജയിംസ് ഹോപ്സാണെന്നതും ആരാധകർക്ക് പ്രതീക്ഷയേകുന്ന ഘടകമാണ്. ഗാംഗുലിയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് ഡൽഹി ക്യാപിറ്റൽസ് ഫ്രാഞ്ചൈസി ചെയർമാൻ പാർത്ഥ് ജിൻഡാൽ പറഞ്ഞു. ടീമിനൊപ്പം ചേരുന്നതിലെ സന്തോഷം സൗരവ് ഗാംഗുലിയും പങ്കുവെച്ചിട്ടുണ്ട്. ടീമിനൊപ്പം ചേരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ഡൽഹിയിലെ താരങ്ങൾക്കൊപ്പവും മറ്റു സപ്പോർട്ടിങ് സ്റ്റാഫിനൊപ്പവും സമയം ചെലവിടാൻ കഴിയുന്നത് ആകാംക്ഷയോടെയാണ് കാണുന്നതെന്നും ഗാംഗുലി പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in