Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂത്ത് കെയർ പ്രവർത്തകർക്ക് നേരെ അതിക്രമം ; കൊവിഡിനേക്കാള്‍ ഭീകര വൈറസായി ഡിവൈഎഫ്ഐ മാറി : സതീശൻ പാച്ചേനി

യൂത്ത് കെയർ പ്രവർത്തകർക്ക് നേരെ അതിക്രമം ; കൊവിഡിനേക്കാള്‍ ഭീകര വൈറസായി ഡിവൈഎഫ്ഐ മാറി : സതീശൻ പാച്ചേനി
കണ്ണൂർ : കൊവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്യുന്ന ആർആർടി വളണ്ടിയർമാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി അക്രമിക്കാൻ നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ കൊറോണ വൈറസുകളെക്കാൾ ഭീകര വൈറസുകളായി മാറുകയാണെന്നും ഇത് നാടിന് ഗുണം ചെയ്യില്ലെന്നും ഡി.സി.സി പ്രസിഡന്‍റ്  സതീശൻ പാച്ചേനി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പ്രവർത്തകരെ കോളയാടിലും, കതിരൂരും ഏച്ചുരിലും ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നദ്ധപ്രവർത്തനത്തിൽ രാഷ്ട്രീയം കളിക്കുന്ന സിപിഎമ്മിന്റെ ചട്ടുകമായി ഡിവൈഎഫ്ഐ മാറുകയാണെന്നും സേവനരംഗത്ത് പോലും സഹിഷ്ണുത കാണിക്കാത്ത ജനവിരുദ്ധ നടപടികളാണ് സിപിഎം നേതൃത്വത്തിൽ ജില്ലയിൽ പലയിടങ്ങളിലും സ്വീകരിക്കുന്നതെന്നും സതീശൻ പാച്ചേനി പറഞ്ഞു.  

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Save your stories

Sign in