Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പെരുമാറ്റച്ചട്ടലംഘനം : ബിജെപിക്കും ശബരിമല കർമ സമിതിക്കുമെതിരെ ശശിതരൂർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ

പെരുമാറ്റച്ചട്ടലംഘനം : ബിജെപിക്കും ശബരിമല കർമ സമിതിക്കുമെതിരെ ശശിതരൂർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ
ബിജെപിക്കും ശബരിമല കർമ സമിതിക്കുമെതിരെ കോൺഗ്രസ് നേതാവ് ശശിതരൂർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. അയ്യപ്പന്‍റെ പേരിൽ വോട്ടർമാരുടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുന്നവെന്നാരോപിച്ചാണ് പരാതി. ഇത് പെരുമാറ്റച്ചട്ടലംഘനമാണെന്നും തരൂർ ആരോപിക്കുന്നു. മണ്ഡലങ്ങളിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും സ്ഥാനാർഥികളാക്കിയിരിക്കുന്നത് ശബരിമല ഭക്തരുടെ താത്പര്യങ്ങൾക്ക് എതിര് നിൽക്കുന്നവരെയാണെന്ന പ്രചാരണങ്ങൾക്കു പിന്നാലെയാണ് തരൂർ പരാതി നൽകിയത്. തിരുവനന്തപുരം മണ്ഡലത്തിൽ സ്വതന്ത്രവും നല്ല രീതിയിലുമുള്ള തെരഞ്ഞെടുപ്പിനെ തടസപ്പെടുത്താനുള്ള തെറ്റായ ശ്രമങ്ങൾ ബിജെപിയും ശബരിമല കർമ സമിതിയും നടത്തിവരികയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയ കത്തിൽ തരൂർ വ്യക്തമാക്കിയിരിക്കുന്നു. വോട്ടർമാരുടെ മത വികാരം വ്രണപ്പെടുത്തുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും തരൂർ ആരോപിക്കുന്നു. വോട്ടർമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതുന്ന കത്ത്, www.bharatkemannkibaat.comൽ പ്രസിദ്ധീകരിച്ച പോസ്റ്റർ, വോട്ടർമാരോട് ശബരിമല കർമ സമിതിയുടെ അഭ്യർഥന എന്നിവയിലൂടെ പ്രചാരണം നടത്താനാണ് ശ്രമിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരത്തെ പല വീടുകളിലും ഇവ ഉണ്ടെന്നും തരൂർ പറയുന്നു. അയ്യപ്പ ഭക്തരുടെ വികാരങ്ങൾ വ്രണപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രതിച്ഛായയെ മോശമാക്കി ചിത്രീകരിക്കുന്നുമുണ്ട്.  ശബരിമല ഭക്തരുടെ താത്പര്യങ്ങളെ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും തകർക്കുകയാണെന്നും ഇതിൽ ആരോപിക്കുന്നു.  തന്‍റെ പേരിൽ തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും തരൂർ ആരോപിക്കുന്നു. അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in