Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

IPL TRADE| ചരിത്ര കൈമാറ്റം: സഞ്ജു ഇനി മഞ്ഞ ജഴ്സിയില്‍; ക്യാപ്റ്റനായി ജഡേജ രാജസ്ഥാനിലേക്ക്

IPL TRADE| ചരിത്ര കൈമാറ്റം: സഞ്ജു ഇനി മഞ്ഞ ജഴ്സിയില്‍; ക്യാപ്റ്റനായി ജഡേജ രാജസ്ഥാനിലേക്ക്
അടുത്ത ഐ.പി.എല്‍. സീസണില്‍ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞ ജഴ്സിയണിയും. താരത്തെ കൈമാറാന്‍ രാജസ്ഥാന്‍ റോയല്‍സ് സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഈ താരക്കൈമാറ്റത്തിലൂടെ രവീന്ദ്ര ജഡേജ ചെന്നൈയില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിലേക്ക് എത്തും. ഇരു ടീമുകളും തമ്മില്‍ ധാരണയിലെത്തിയതായും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ചെന്നൈ ടീമില്‍ സഞ്ജു വിക്കറ്റ് കീപ്പറുടെ റോളിലാകും കളിക്കുക. കഴിഞ്ഞ സീസണിലെപ്പോലെ, ഈ സീസണിലും എം.എസ്. ധോണി തന്നെയാകും ചെന്നൈയെ നയിക്കുക. ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിന് ലഭിക്കില്ലെന്നാണ് വിവരം. 2012-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഐ.പി.എല്‍. അരങ്ങേറ്റം കുറിച്ച സഞ്ജു, തൊട്ടടുത്ത വര്‍ഷം രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയിരുന്നു. പിന്നീട് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലും കളിച്ച ശേഷം 2018-ലാണ് വീണ്ടും രാജസ്ഥാനിലേക്ക് മടങ്ങിയെത്തിയത്. 2021-ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത സഞ്ജുവിനെ കഴിഞ്ഞ സീസണില്‍ 18 കോടി രൂപയ്ക്കാണ് ടീം നിലനിര്‍ത്തിയിരുന്നത്. മറുവശത്ത്, രാജസ്ഥാന്‍ റോയല്‍സിലേക്ക് പോവുകയാണെങ്കില്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പിലാണ് രവീന്ദ്ര ജഡേജ ഈ കൈമാറ്റത്തിന് സമ്മതം അറിയിച്ചതെന്നാണ് വിവരം. ജഡേജയുടെ ഐ.പി.എല്‍. കരിയര്‍ ആരംഭിച്ചത് രാജസ്ഥാന്‍ റോയല്‍സിലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ജഡേജയ്ക്ക് പുറമെ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനെയും രാജസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാം കറന്റെ തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും ഈ താരക്കൈമാറ്റം സംബന്ധിച്ച അന്തിമ പ്രഖ്യാപനം വരിക.

Related articles

See all
Popular News

മഴ കാരണം മത്സരം ഉപേക്ഷിച്ചു; ഉയർന്ന റാങ്കിംഗിന്റെ ബലത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഏഷ്യ...

Popular News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ടൈറ്റിൽ സ്പോൺസർ അവകാശം സ്വന്തമാക്കി മുത്തൂറ്റ് ഫിൻകോർപ്പ്

Popular News

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത് ഇന്ത്യ; വുഷുവിൽ വെള്ളി, റോയിങ്ങിൽ വെങ്കലം, 100 മീറ്ററിൽ സെമി പ്...

Popular News

അപരാജിത കുതിപ്പുമായി ഇന്ത്യൻ ഹോക്കി ടീം; കൊറിയയെ നിലംപരിശാക്കി മൂന്നാം ജയം

Save your stories

Sign in