Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വെടിനിർത്തൽ പ്രഖ്യാപനം നോക്കുകുത്തിയാക്കി പോരാട്ടം ശക്തം, റഷ്യക്ക് നേരെ യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ സെന്റ് പീറ്റേഴ്സ്ബർഗിലെ എണ്ണ കേന്ദ്രങ്ങളിൽ വൻ തീപ്പിടിത്തം

വെടിനിർത്തൽ പ്രഖ്യാപനം നോക്കുകുത്തിയാക്കി പോരാട്ടം ശക്തം, റഷ്യക്ക് നേരെ യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ സെന്റ് പീറ്റേഴ്സ്ബർഗിലെ എണ്ണ കേന്ദ്രങ്ങളിൽ വൻ തീപ്പിടിത്തം

സെന്റ് പീറ്റേഴ്സ്ബർഗ്: റഷ്യക്ക് നേരെ ആയിരത്തിലധികം ഡ്രോണുകൾ അയച്ച് യുക്രൈൻ നടത്തിയ വൻ വ്യോമാക്രമണത്തിൽ സെന്റ് പീറ്റേഴ്സ്ബർഗിലെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളിൽ വൻ തീപ്പിടിത്തം. യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യയ്ക്കെതിരെ യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണിത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ അലക്‌സാണ്ടർ ബെഗ്ലോവ് സ്ഥിരീകരിച്ചു. പീറ്റേഴ്സ്ബർഗ് ഓയിൽ ടെർമിനൽ, റൂച്ചി ഓയിൽ ഡിപ്പോ എന്നിവയ്ക്ക് പുറമെ പ്രമുഖ റഷ്യൻ റീട്ടെയിലറായ 'ഒസോണിന്റെ' (Ozon) ലോജിസ്റ്റിക്‌സ് സെന്റർ, 'വികെ' (VK) ഡാറ്റാ സെന്റർ എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായി.

വിവിധ മേഖലകളിലായി യുക്രൈൻ അയച്ച 1,015 ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. 15 റഷ്യൻ മേഖലകൾ, ക്രിമിയ, കരിങ്കടൽ അതിർത്തി എന്നിവിടങ്ങളിലാണ് ഡ്രോണുകൾ വെടിവെച്ചിട്ടത്. യുക്രൈൻ ശക്തമായി ചെറുത്തുനിൽക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ അന്തിമ ഫലത്തെ മാറ്റിമറിക്കാൻ ഇത്തരം ആക്രമണങ്ങൾക്ക് കഴിയില്ലെന്ന് ക്രംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. റഷ്യൻ എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെ യുക്രൈൻ നടത്തുന്ന ആക്രമണങ്ങളെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ കൂറ്റൻ വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്. ഒക്ടോബർ 11-ന് ഊർജ്ജ മേഖലയിൽ വെടിനിർത്തൽ നിലവിൽ വന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുരാജ്യങ്ങളും പരസ്പര ആക്രമണം തുടരുകയാണ്.

അതേസമയം, ദക്ഷിണ യുക്രൈൻ നഗരമായ സപ്പോറീഷ്യയിൽ റഷ്യ നടത്തിയ രണ്ട് തിരിച്ചടികളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ആറ് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങൾക്കും 18 കാറുകൾക്കും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചു. ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഒറ്റ ആഴ്ചയ്ക്കുള്ളിൽ റഷ്യൻ സൈന്യം യുക്രൈനിലെ ഊർജ്ജ, എണ്ണ, ഗ്യാസ് മേഖലകളെ ലക്ഷ്യമിട്ട് 76 തവണ ആക്രമണം നടത്തിയതായി യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി കുറ്റപ്പെടുത്തി.

Related articles

See all
Popular News

കളിക്കളത്തിനപ്പുറവും മെസ്സി മാജിക്; പുതുതായി കണ്ടെത്തിയ ചെടിക്ക് 'സാൽവിയ മെസ്സി' എന്ന് പേര...

Popular News

ചുമതലയേറ്റു അഞ്ചാം നാൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പടിയിറങ്ങി; ചരിത്രത്തിലെ ഏറ്റവും കുറഞ്...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in