Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'രൂപ ഇടിയുന്നതല്ല, ഡോളറിന്‍റെ മൂല്യം കൂടുന്നതാണ്': നിർമലാ സീതാരാമന്‍

'രൂപ ഇടിയുന്നതല്ല, ഡോളറിന്‍റെ മൂല്യം കൂടുന്നതാണ്': നിർമലാ സീതാരാമന്‍
വാഷിങ്ടണ്‍: രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതില്‍ വിചിത്ര പ്രതികരണവുമായി ധനമന്ത്രി നിർമലാ സീതാരാമന്‍.  മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടേത് മികച്ച പ്രകടനമാണെന്ന് ധനമന്ത്രി പറഞ്ഞു. രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും ഡോളറിന്‍റെ മൂല്യം തുടര്‍ച്ചയായി ശക്തിപ്പെടുകയാണെന്നും നിർമലാ സീതാരാമന്‍ അഭിപ്രായപ്പെട്ടു. 'രൂപയുടെ മൂല്യം ഇടിയുന്നില്ല. ഡോളറിന്‍റെ മൂല്യം തുടർച്ചയായി ശക്തിപ്പെടുന്നു. ഇതിന്‍റെ സാങ്കേതിക കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഡോളറിന്‍റെ മൂല്യം ഉയരുമ്പോൾ ഇന്ത്യൻ രൂപ ചെറുത്തുനിന്നിട്ടുണ്ട്. വളർന്നുവരുന്ന മറ്റു പല കറൻസികളെക്കാളും മികച്ച പ്രകടനമാണ് രൂപ നടത്തിയത്'– ധനമന്ത്രി പറഞ്ഞു. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. ഡോളറിന്‍റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇപ്പോഴത്തെ മൂല്യതകര്‍ച്ചയ്ക്ക് കാരണമെന്നും രൂപയുടെ മൂല്യം കുറയുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. യുഎസ് സന്ദര്‍ശന വേളയില്‍ വാഷിങ്ടണില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.  

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Save your stories

Sign in