Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കാസര്‍ഗോഡ് ജില്ലയില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിർദേശം

കാസര്‍ഗോഡ് ജില്ലയില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിർദേശം
rain-kerala കാസർഗോഡ് ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതല്‍ ജാഗ്രതയോടെ ജില്ലാ ഭരണകൂടം. മഴ ശക്തി പ്രാപിച്ചാൽ റെഡ് അലർട്ട് നീട്ടേണ്ടിവരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ കാസർഗോഡ് മധുർ പഞ്ചായത്തിലെ പട്‌ലയിൽ 33 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി . ബേവിഞ്ചയിൽ അഞ്ച് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചിട്ടുണ്ട് . ജില്ലയിലെ അപകട സാധ്യതയുള്ള കരിങ്കൽ ക്വാറികൾ നിർത്തിവെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി . കോസ്റ്റൽ പോലീസിന്‍റെ 10 സംഘത്തെ ജില്ലയിലെ തീരദേശ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട് . അരയി പുഴയും മദുവാഹിനി പുഴയും കരകവിഞ്ഞൊഴുകുകയാണ്. അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in