Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച സംഭവം : സിപിഎം നേതാക്കളുടെ അറസ്റ്റ് ഉടന്‍

പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച സംഭവം : സിപിഎം നേതാക്കളുടെ അറസ്റ്റ് ഉടന്‍
കോഴിക്കോട് : സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍  സിപിഎം നേതാക്കളുടെ അറസ്റ്റ് ഉടനുണ്ടാകും. ജനാധിപത്യ മഹിളാ കമ്മീഷന്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ രംഗത്തെത്തി. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ പതിയാരക്കര മേഖല സെക്രട്ടറി ടി.പി.ലീജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇതിനുപിന്നാലെ ഇവരെ രണ്ടു പേരെയും പാർട്ടി പുറത്താക്കി. ഭർത്താവും 2 മക്കളുമുള്ള യുവതിയാണ് പരാതിക്കാരി. മൂന്നു മാസം മുൻപ് ബാബുരാജ് വീടിന്റെ വാതിൽ തകർത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ‌ബലാത്സംഗം ചെയ്തെന്നു പരാതിയിൽ പറയുന്നു. അതിനു ശേഷം പല പ്രാവശ്യം ഭർത്താവിനെയും നാട്ടുകാരെയും അറിയിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്തു. പിന്നീട് തനിക്കു വഴങ്ങിയില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്താക്കാക്കുമെന്നു പറഞ്ഞ് ലിജീഷും ബലാത്സംഗം ചെയ്തെന്നാണ് പരാതി. തനിക്ക് സംരക്ഷണം നൽകണമെന്നും പ്രതികൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വടകര പൊലീസ് ഇൻസ്പെക്ടർക്ക് യുവതി പരാതി നൽകിയത്.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Save your stories

Sign in