Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നാഷണൽ ഹൈവേയുടെ തകർച്ചയില്‍ പ്രതിഷേധം; രാജ്‌മോഹൻ ഉണ്ണിത്താന്‍റെ 24 മണിക്കൂർ നിരാഹാര സമരം നാളെ

നാഷണൽ ഹൈവേയുടെ തകർച്ചയില്‍ പ്രതിഷേധം;  രാജ്‌മോഹൻ ഉണ്ണിത്താന്‍റെ 24 മണിക്കൂർ നിരാഹാര സമരം നാളെ
നാഷണൽ ഹൈവേയുടെ തകർച്ചയില്‍ പ്രതിഷേധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. നാളെ 24 മണിക്കൂർ നിരാഹാര സമരം നടത്തും. കാസർകോട് തലപ്പാടി, നീലേശ്വരം കാലിക്കടവ് നാഷണൽ ഹൈവേയുടെ തകർച്ചയ്ക്ക് പരിഹാരം കാണാത്ത കേന്ദ്ര ഗവൺമെന്‍റിന്‍റെയും നാഷണൽ ഹൈവേ അതോറിറ്റി അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് രാജ് മോഹൻ എം.പി നിരാഹാര സമരം നടത്തുന്നത്. നാളെ രാവിലെ ഒമ്പത് മണി മുതൽ മറ്റന്നാൾ രാവിലെ ഒമ്പത് വരെ കാസർകോട് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്താണ് സമരം. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എം.പി. നിരാഹാര സമരം ഉദ്ഘാടനം ചെയ്യും. 21 ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപനം ഉദ്ഘാടനം ചെയ്യും .യു.ഡി.എഫ് ഘടക കക്ഷി നേതാക്കൾ വിവിധ ഘട്ടങ്ങളിൽ സമര പന്തലിൽ എത്തി അഭിവാദ്യമർപ്പിക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in