Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'അവരുടെ അധ്വാനത്തെ ഏറെ വിലമതിക്കുന്നു, കഷ്ടപ്പാടുകള്‍ നേരിട്ടറിഞ്ഞു' ; മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര ചെയ്ത് രാഹുല്‍

'അവരുടെ അധ്വാനത്തെ ഏറെ വിലമതിക്കുന്നു, കഷ്ടപ്പാടുകള്‍ നേരിട്ടറിഞ്ഞു' ;  മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര ചെയ്ത് രാഹുല്‍
കൊല്ലം : മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി. കൊല്ലം വാടി തുറമുഖത്തുനിന്ന് പുലര്‍ച്ചെയാണ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി കടലിലേക്ക് പോയത്. രണ്ടു മണിക്കൂറോളം കടലില്‍ ചെലവിട്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്. പുലർച്ചെ 5.15 ഓടെയാണ് രാഹുൽ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. കെ.സി വേണുഗോപാൽ എം.പി ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി  തീരദേശമേഖലയിലെത്തിയത്. ഒപ്പം യാത്ര ചെയ്തപ്പോള്‍ അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ട് മനസിലാക്കിയതായി രാഹുല്‍ ഗാന്ധി പറഞ്ഞു. അവരുടെ കഠിനാധ്വാനത്തെ ഏറെ വിലമതിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവർത്തിക്കുന്ന വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം പിന്നീട് അറിയിച്ചു.  മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന സംവാദത്തിന് മുന്നോടിയായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ കടല്‍യാത്ര.  

Related articles

See all
Popular News

ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്...

Popular News

"മക്കളുടെ കേസില്‍ പാര്‍ട്ടിയെ കവചമാക്കിയില്ല"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ബി...

Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമല്ല, സിപിഎം നേതാവുമല്ല; എന്തിന് പ്രകോപനമ...

Popular News

'ബി.ജെ.പി വിരുദ്ധ സമരത്തില്‍ എസ്.എഫ്.ഐക്ക് എന്ത് പ്രകോപനം?'; യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍...

Save your stories

Sign in