Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'ബി.ജെ.പി വിരുദ്ധ സമരത്തില്‍ എസ്.എഫ്.ഐക്ക് എന്ത് പ്രകോപനം?'; യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ 'തൂഫാന്‍ റെയ്ഡ്' നടത്തണമായിരുന്നു: മന്ത്രി ഒ.ജെ. ജനീഷ്

'ബി.ജെ.പി വിരുദ്ധ സമരത്തില്‍ എസ്.എഫ്.ഐക്ക് എന്ത് പ്രകോപനം?'; യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ 'തൂഫാന്‍ റെയ്ഡ്' നടത്തണമായിരുന്നു: മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ജാഥയ്ക്ക് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി മന്ത്രി ഒ.ജെ. ജനീഷ്. ബി.ജെ.പിക്കും സംഘപരിവാറിനും എതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ എസ്.എഫ്.ഐ എന്തിനാണ് അക്രമം അഴിച്ചുവിട്ടതെന്ന് അതിന്റെ നേതൃത്വം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഷാഫി പറമ്പില്‍ എം.പി, കെ.എം. അഭിജിത്ത് എന്നിവരുള്‍പ്പെടെ നാല് ജനപ്രതിനിധികള്‍ പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് ബീയര്‍ കുപ്പികള്‍ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ് അക്രമം നടത്തിയത്. ബി.ജെ.പി വിരുദ്ധ പ്രചാരണത്തില്‍ എസ്.എഫ്.ഐ എന്തിനാണ് പ്രകോപിതരാകുന്നത് എന്ന കാര്യം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്നാണ് സമരം ചെയ്ത ജനപ്രതിനിധികള്‍ക്ക് നേരെ ബീയര്‍ കുപ്പികള്‍ എറിഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ എന്തിനാണ് ബീയര്‍ കുപ്പികള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ചോദിച്ചു. സംഭവസ്ഥലത്ത് പോലീസ് വെറും ലാത്തിച്ചാര്‍ജ് നടത്തുകയല്ല ചെയ്യേണ്ടിയിരുന്നത്. മറിച്ച്, ക്രിമിനലുകള്‍ തമ്പടിച്ചിരിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ ശക്തമായ 'തൂഫാന്‍ റെയ്ഡ്' ആയിരുന്നു പോലീസ് നടത്തേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തുന്നത് പിണറായി വിജയന് എതിരാണെന്ന് എസ്.എഫ്.ഐക്കാര്‍ കരുതുന്നത് വല്ലാത്തൊരു മാനസികാവസ്ഥയാണെന്നും ഒ.ജെ. ജനീഷ് പരിഹസിച്ചു.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in