Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

എം.ഐ ഷാനവാസിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

എം.ഐ ഷാനവാസിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി
Rahul-MI-Shanavas-family അന്തരിച്ച വയനാട് എം.പിയും കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ എം.ഐ ഷാനവാസിന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് മടങ്ങിയത്. മൂന്നുമണിയോടെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എം.ഐ ഷാനവാസിന്റെ എറണാകുളത്തെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചത്. പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ച അദ്ദേഹം കുംടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. എം.ഐ ഷാനവാസിന്റെ മരുമകൻ മുഹമ്മദ്ദ് ഹനീഷും കുടുംബാംഗങ്ങളും ചേർന്നാണ് രാഹുലിനെ സ്വീകരിച്ചത്. എം.ഐ ഷാനവാസിന്റെ ഭാര്യ ജുബൈറിയത്ത് ബീഗം, മക്കളായ അമീന ഷാനവാസ്, ഹസീബ് ഷാനവാസ്, മരുമകൾ ടെസ്‌ന, കൊച്ചുമകൾ അയിഷ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷനൊപ്പം പ്രവർത്തക സമിതിയംഗങ്ങളായ എ.കെ ആന്‍റണി, ഉമ്മൻ ചാണ്ടി എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഷാനവാസിന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ രാഹുലിനെ കാത്ത് വൻ ജനാവലി വീടിന് പുറത്ത് തമ്പടിച്ചിരുന്നു. അവർക്ക് അരികിലെത്തി വിശേഷങ്ങൾ പങ്കുവെച്ച ശേഷമാണ് രാഹുൽ അവിടെ നിന്നും മടങ്ങിയത്. https://youtu.be/VinVQGHW1zw

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in