Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കെ.എം. മാണി സമ്മുന്നതനായ നേതാവ്; വീട്ടില്‍ നേരിട്ടെത്തി അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി

കെ.എം. മാണി സമ്മുന്നതനായ നേതാവ്; വീട്ടില്‍ നേരിട്ടെത്തി അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി
കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി സമുന്നതനായ രാഷ്ട്രീയ നേതാവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി കെ.എം. മാണിയുടെ പാലായിലുള്ള വീട്ടില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. 'കെ എം മാണിസാര്‍ സമുന്നതനായ നേതാവാണ്. കേരളത്തിലെത്തുമ്പോള്‍ മാണിസാറിന്റെ വീട്ടിലെത്തി അനുശോചനം അറിയിക്കാതെ പോകാന്‍ സാധിക്കില്ല. കേരളത്തിലെ ജനങ്ങളുടെ ശബ്ദമായിരുന്നു മാണിസാര്‍. അദ്ദേഹത്തിന്റെ വീട്ടിലെത്താനും കുടുംബാംഗങ്ങളെ കാണാനും കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ട്'- രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത്. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുല്‍ഗാന്ധിയെ അനുഗമിച്ചിരുന്നു.

Related articles

See all
Popular News

ലഹരിവിരുദ്ധ പ്രതിരോധം വാർഡുകളിലേക്ക്; 'തൂഫാൻ തദ്ദേശം' വേങ്ങരയിൽ നാളെ ആഭ്യന്തരമന്ത്രി ഉദ്ഘാ...

Popular News

സി-ഡിറ്റിലെ വൻ ക്രമക്കേട്: കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങളിലും ധനമിടപാടുകളിലും വിജിലൻസ് അന്വേഷ...

Popular News

സഹാനുഭൂതി, സദ്ഭരണം; 100 ദിനം , 597 പദ്ധതികൾ; ‘പുതുയുഗ കേരള’ത്തിന്റെ നേട്ടങ്ങൾ പങ്കുവെച്ച്...

Popular News

കാലത്തിനൊപ്പം സഞ്ചരിച്ച്... വാർത്തയുടെ വിശ്വാസമായ ജയ്ഹിന്ദ് 20-ാം വർഷത്തിലേക്ക്

Save your stories

Sign in