Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിച്ചിരുന്ന വ്യക്തിത്വം' ; എം.ഐ ഷാനവാസിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

'രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിച്ചിരുന്ന വ്യക്തിത്വം' ; എം.ഐ ഷാനവാസിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി
  രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിച്ചിരുന്ന വ്യക്തിത്വമായിരുന്നു എം.ഐ ഷാനവാസെന്ന് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്‍റെ മഹാമനസ്കതയും ദയാശീലവുമാണ് എല്ലാവരാലും ആദരിക്കപ്പെടാന്‍ ഇടയാക്കിയത്.കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന എം.ഐ ഷാനവാസിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അഞ്ച് പതിറ്റാണ്ടോളം ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു എം.ഐ ഷാനവാസ്. പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടം എടുത്തുപറയേണ്ടതാണെന്നും രാഹുല്‍ ഗാന്ധി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. ഒരു പാര്‍ലമെന്‍റേറിയന്‍ എന്ന നിലയില്‍ മണ്ഡലത്തില്‍ വിവിധങ്ങളായ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ എതിരാളികളാല്‍ പോലും ബഹുമാനിക്കപ്പെട്ട വ്യക്തിത്വമായിരുന്നു എം.ഐ ഷാനവാസെന്നും അദ്ദേഹത്തിന്‍റെ വീക്ഷണങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് എന്നും വഴികാട്ടിയാകുമെന്നും രാഹുല്‍ ഗാന്ധി അനുസ്മരണസന്ദേശത്തില്‍ പറഞ്ഞു.  

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in