Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും ഇന്ന് കോഴിക്കോട്ട് എത്തും

രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും ഇന്ന് കോഴിക്കോട്ട് എത്തും
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി ഇന്ന് രാത്രി ഏഴ് മണിക്ക് കോഴിക്കോട്ട് എത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരിക്കും. അസമിലെ പ്രചാരണ പരിപാടികള്‍ക്ക് ശേഷം ഗോഹട്ടിയില്‍ നിന്നാണ് അദ്ദേഹം കോഴിക്കോട് എത്തുന്നത്. ഹെലികോപ്റ്ററില്‍ പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. രാത്രി കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ വിശ്രമിക്കുന്ന രാഹുല്‍ ഗാന്ധി നാളെ രാവിലെ വിക്രം മൈതാനിയില്‍ നിന്ന് തന്നെ ഹെലികോപ്റ്ററില്‍ കല്‍പറ്റയിലേക്ക് പോവും. അവിടെ റോഡ് ഷോയിലൂടെ കളക്ടറേറ്റില്‍ എത്തി പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവും. രാഹുല്‍ ഗാന്ധിയോടൊപ്പം കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി ഡി.കെ ശിവകുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരും ഉണ്ടാവുമെന്നാണ് അറിയുന്നത്.

Related articles

See all
Popular News

ലഹരിവിരുദ്ധ പ്രതിരോധം വാർഡുകളിലേക്ക്; 'തൂഫാൻ തദ്ദേശം' വേങ്ങരയിൽ നാളെ ആഭ്യന്തരമന്ത്രി ഉദ്ഘാ...

Popular News

സി-ഡിറ്റിലെ വൻ ക്രമക്കേട്: കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങളിലും ധനമിടപാടുകളിലും വിജിലൻസ് അന്വേഷ...

Popular News

സഹാനുഭൂതി, സദ്ഭരണം; 100 ദിനം , 597 പദ്ധതികൾ; ‘പുതുയുഗ കേരള’ത്തിന്റെ നേട്ടങ്ങൾ പങ്കുവെച്ച്...

Popular News

കാലത്തിനൊപ്പം സഞ്ചരിച്ച്... വാർത്തയുടെ വിശ്വാസമായ ജയ്ഹിന്ദ് 20-ാം വർഷത്തിലേക്ക്

Save your stories

Sign in