Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'ഭാഷാ വിവേചനം അവസാനിപ്പിക്കൂ' ഡല്‍ഹി ആശുപത്രിയിലെ മലയാളം വിലക്കിനെതിരെ രാഹുല്‍ ഗാന്ധി

'ഭാഷാ വിവേചനം അവസാനിപ്പിക്കൂ' ഡല്‍ഹി ആശുപത്രിയിലെ മലയാളം വിലക്കിനെതിരെ രാഹുല്‍ ഗാന്ധി
Rahul-Gandhi   ന്യൂഡല്‍ഹി : ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയിലെ ഭാഷാവിലക്കിനെതിരെ രാഹുല്‍ ഗാന്ധി. മറ്റ് ഭാഷകളെപ്പോലെ തന്നെ മലയാളവും ഇന്ത്യയിലെ ഭാഷയാണെന്നും അതിന്‍റെ പേരിലെ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. https://twitter.com/RahulGandhi/status/1401373986576027652 നഴ്‌സുമാര്‍ക്ക് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് നഴ്സിംഗ് സൂപ്രണ്ട് ഉത്തരവ് പുറത്തിറക്കിയത്. മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വാദം.     അതേസമയം ആശുപത്രി നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ആശുപത്രിയിലെ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. മലയാളികളല്ലാത്ത രോഗികളോട് ഹിന്ദിയിലോ ഇംഗ്ലീഷിലോ തന്നെയാണ് സംസാരിക്കുന്നതെന്ന് നഴ്സുമാർ പറയുന്നു. മലയാളികളായ സഹപ്രവർത്തകരോട് മാത്രമാണ് മലയാളത്തില്‍ സംസാരിക്കുന്നത്. വ്യക്തിപരമായതൊഴിച്ച് തൊഴിലിനെ ബാധിക്കുന്ന യാതൊരു സംഭാഷണവും ഉണ്ടാകുന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Related articles

See all
Popular News

'വോട്ട് മോഷ്ടിക്കാൻ മാത്രമാണ് സർക്കാരിന് അറിയുന്നത്': മഹാറാലിയില്‍ അണിനിരക്കണമെന്ന് ആഹ്വാന...

Popular News

സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു: കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്

Popular News

അമിത് ഷായ്‌ക്കെതിരായ അപകീർത്തിക്കേസ്: രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി സുൽത്താൻപുർ കോടതി

Popular News

കോൺഗ്രസിലെ ഖാർഗെ സ്വരത്തിന് 5 വർഷം; പ്രതിസന്ധികളിൽ പാർട്ടിയെ നയിച്ച സൗമ്യനായ കരുത്തൻ

Save your stories

Sign in