Logo
Tue, Jul 21, 2026 • 07:23 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച്ച വയനാട്ടില്‍; മണ്ണിടിച്ചില്‍ പ്രദേശമായ കള്ളാടി സന്ദര്‍ശിക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 21, 2026
1 min read
SHARE:
SAVE: Login to save

പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച്ച വയനാട്ടില്‍; മണ്ണിടിച്ചില്‍ പ്രദേശമായ കള്ളാടി സന്ദര്‍ശിക്കും

വയനാട്: കള്ളാടിയിലുണ്ടായ വിനാശകരമായ മണ്ണിടിച്ചിൽ പ്രദേശം സന്ദർശിക്കുന്നതിനായി പ്രിയങ്കാ ഗാന്ധി എം.പി വെള്ളിയാഴ്ച വയനാട്ടിലെത്തും. ദുരന്തസ്ഥലം നേരിട്ട് വിലയിരുത്തുന്നതിനൊപ്പം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും പ്രിയങ്കാ ഗാന്ധി സന്ദർശിക്കും.

ജൂലൈ 8-ന് രാവിലെ പതിനൊന്നരയോടെയാണ് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം വൻ മണ്ണിടിച്ചിലുണ്ടായത്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക പാതയിലാണ് അപകടമുണ്ടായത്. മേൽനോട്ട ചുമതലയിലുള്ള ജീവനക്കാരും അതിഥി തൊഴിലാളികളുമടക്കമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ധിഖ് അറിയിച്ചു. മരിച്ച 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നൽകും. പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതവും ധനസഹായം കൈമാറും.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10