കല്‍പ്പറ്റ: വയനാടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ വയനാടിനോടുള്ള സന്ദേശവുമായി സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയുടെ ട്വീറ്റ്. തന്റെ അറിവിലെ ഏറ്റവും ധീരനായ മനുഷ്യനാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
''എന്റെ സഹോദരന്‍, ശരിയായ സുഹൃത്ത്, ഒരളവുവരെ ഞാന്‍ കണ്ട ഏറ്റവും ധീരനായ മനുഷ്യന്‍. അദ്ദേഹത്തെ കാത്തുകൊള്‍ക. അദ്ദേഹം നിങ്ങളെ ഒരിക്കലും കൈവിടില്ല'' - പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ നാമനിര്‍ദേശ പത്രിക നല്‍കുന്ന ചിത്രത്തിനൊപ്പമാണ് പ്രിയങ്കഗാന്ധിയുടെ സന്ദേശം.
രാവിലെ പതിനൊന്നിനാണ് വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വരണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.സഹോദരി പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ രാഹുലിനൊപ്പം പത്രിക സമര്‍പ്പണ സമയത്ത് സന്നിഹിതരായിരുന്നു.My brother, my truest friend, and by far the most courageous man I know. Take care of him Wayanad, he wont let you down. pic.twitter.com/80CxHlP24T
— Priyanka Gandhi Vadra (@priyankagandhi) April 4, 2019