Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രാഷ്ട്രപതി കണ്ണൂരില്‍ ; ഏഴിമല നാവിക അക്കാദമിക്ക് 'പ്രസിഡന്‍റ്സ് കളർ' സമ്മാനിക്കും

രാഷ്ട്രപതി കണ്ണൂരില്‍ ; ഏഴിമല നാവിക അക്കാദമിക്ക് 'പ്രസിഡന്‍റ്സ് കളർ' സമ്മാനിക്കും
രാഷ്ട്രപതി റാം നാഥ് കോവിന്ദ് കണ്ണൂരിലെത്തി. ഇന്ന് വൈകിട്ടോടെയാണ് രാഷ്ട്രപതി കണ്ണൂരിലെത്തിയത്. സൈനിക യൂണിറ്റിന് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്‍റ്സ് കളർ ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രപതി കണ്ണൂരിലെത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഹെലികോപ്റ്ററിൽ ഏഴിമലയിലേക്ക് പോയി. നാളെ രാവിലെ 7 മണിക്ക് ഏഴിമല നാവിക അക്കാദമിയിലാണ് ചടങ്ങ്. രാഷ്ട്രപതിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി നാളെ രാവിലെ 7 മണിക്ക് ഏഴിമല നാവിക അക്കാദമിയില്‍ പ്രത്യേക പരേഡ് നടക്കും. രാവിലെ 10.15 ന് അക്കാദമിയിലെ ഉദ്യോഗസ്ഥരുമായി റാം നാഥ് കോവിന്ദ് ചർച്ച നടത്തും. ബുധനാഴ്ച രാവിലെ 11.35 ഓടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in