Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വെട്ടിനിരത്തി തുടർഭരണം നേടാനാകുമോ ? കളമശ്ശേരിയില്‍ പി.രാജീവിനെതിരെയും പോസ്റ്റർ

വെട്ടിനിരത്തി തുടർഭരണം നേടാനാകുമോ ? കളമശ്ശേരിയില്‍ പി.രാജീവിനെതിരെയും പോസ്റ്റർ
  കൊച്ചി : സ്ഥാനാര്‍ത്ഥി നിര്‍ണയത്തച്ചൊല്ലി സിപിഎമ്മിനുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. കളമശ്ശേരി മണ്ഡലത്തില്‍ പി.രാജീവിനെതിരെ പോസ്റ്ററുകള്‍ പതിച്ചു. ഏലൂരിലെ പാര്‍ട്ടി ഓഫീസിന് എതിര്‍വശത്തും കളമശ്ശേരി പാര്‍ട്ടി ഓഫീസിന് മുന്‍പിലുമാണ് പോസ്റ്ററുകള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി സിപി.എമ്മില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. പോസ്റ്റര്‍ യുദ്ധവും സൈബര്‍ യുദ്ധവും സിപിഎമ്മിനുള്ളില്‍ കൊടുമ്പിരി കൊണ്ടത് നേതൃത്വത്തിന് തലവേദനയായി. പി ജയരാജന്‍ ആര്‍മി കടുത്ത പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ മന്ത്രി എ.കെ ബാലനെ കടന്നാക്രമിച്ച് പാലക്കാടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കുമെന്നും അധികാര മോഹം തുടര്‍ഭരണം ഇല്ലാതാക്കുമെന്നും പോസ്റ്ററില്‍ പറയുന്നു. ഷൊര്‍ണൂരിലേക്കു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ച ഏക സ്ഥാനാര്‍ത്ഥി പി.കെ ശശി എംഎല്‍എയുടെ പേരു വെട്ടിയതില്‍ അമര്‍ഷം അതിശക്തമാണ്. പൊന്നാനിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും സീറ്റ് നിഷേധിച്ചതില്‍ പൊന്നാനിയില്‍ പോസ്റ്റര്‍ ഉയര്‍ന്നത് എകെജി സെന്ററിനേയും ഞെട്ടിച്ചു. തരൂര്‍ മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. ശാന്തകുമാരിയുടെ പേരാണു തുടക്കത്തില്‍ കേട്ടതെങ്കിലും അത് ചര്‍ച്ച ചെയ്യുന്നതിനു മുന്‍പേ മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ സംസ്ഥാന നേതൃത്വം പരിഗണിച്ചു. ഇതിനൊപ്പം വി എസ് വിജയരാഘവന്റെ ഭാര്യയ്ക്കും സീറ്റ് നല്‍കാന്‍ തീരുമാനിച്ചു. ഇതെല്ലാം സിപിഎമ്മില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മന്ത്രി എ.കെ ബാലനെ കടന്നാക്രമിച്ച് പാലക്കാട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്നാണ് പോസ്റ്ററില്‍ പറയുന്നു. ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയണമെന്നും അധികാരമില്ലെങ്കില്‍ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേല്‍പ്പിക്കല്‍ തുടര്‍ ഭരണം ഇല്ലാതാക്കുമെന്നും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അരുവിക്കരയിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും വീണ്ടും അവസരം നല്‍കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യവും തള്ളി. ഇതോടെ അണികളുടെ വികാരം പിണറായിക്ക് എതിരായി. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍ ധീരജ് കുമാര്‍ സ്ഥാനം രാജിവെച്ചു. പിന്നാലെ ധീരജിനെ പാര്‍ട്ടി പുറത്താക്കി. ഇതോടെ ജയരാജന് വേണ്ടി പിജെ ആര്‍മിയും ആക്രമണം കടുപ്പിച്ചു. പിബി അംഗങ്ങളായ പിണറായി വിജയന്‍, എസ്. രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എന്നിവരുടെ പാനലാണ് സ്ഥാനാര്‍ത്ഥിത്വ പട്ടിക പരിശോധിച്ചത്. മുഹമ്മദ് റിയാസിന് സുരക്ഷിത മണ്ഡലം നേടിയെടുത്തിട്ടാണ് പിണറായി മറ്റുള്ളവരെ വെട്ടിനിരത്തുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സിപിഎം മത്സരിച്ചിരുന്ന കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് (എം) ന് നല്‍കിയതിനെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. റാന്നി സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ട് നല്‍കിയതിലും അതൃപ്തി പുകയുന്നുണ്ട്. റാന്നി കേരളാ കോണ്‍ഗ്രസ് (എം) ന് വിലയ്ക്ക് നല്‍കി എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം. തഴയപ്പെട്ട പ്രമുഖര്‍ക്കായെല്ലാം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതും പാര്‍ട്ടിക്കുള്ളിലെ കലഹവും നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുകയാണ്.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Popular News

വാണിയമ്പലത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിയായ മാട്ടക്കുളം സ്വദേശി ക...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Save your stories

Sign in