Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അനധികൃത ഖനനം തടയാനെത്തി: പോലീസുകാരനെ ലോറി കയറ്റി കൊന്നു; സംഭവം ഹരിയാനയില്‍

അനധികൃത ഖനനം തടയാനെത്തി: പോലീസുകാരനെ ലോറി കയറ്റി കൊന്നു; സംഭവം ഹരിയാനയില്‍
ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹില്‍ അനധികൃത ഖനനം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മാഫിയാ സംഘം വാനിടിച്ച് കൊലപ്പെടുത്തി. ഡിഎസ്പി സുരേന്ദ്ര സിംഗ് ബിഷ്‌ണോയ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. അനധികൃത ഖനനം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇത് തടയാനായാണ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്. ഖനനം ചെയ്ത കല്ലുമായി വന്ന ലോറിയുടെ രേഖകള്‍ പരിശോധിക്കാനായി നിർത്താന്‍ ആവശ്യപ്പെട്ടെങ്കിലും ലോറി പോലീസുദ്യോഗസ്ഥർക്ക് നേരെ ഓടിച്ചുകയറ്റുകയായിരുന്നു. ഡിഎസ്പി സുരേന്ദ്ര സിംഗ് ബിഷ്‌ണോയ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഇദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന ഗണ്‍മാനും ഡ്രൈവറും ഒരു വശത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Related articles

See all
Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Save your stories

Sign in