Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വിദ്വേഷ പ്രസംഗം: പി.സി ജോർജ് ഇന്ന് ഹാജരായേക്കും; ജാമ്യം റദ്ദാക്കണമെന്ന പോലീസിന്‍റെ അപേക്ഷയില്‍ വിധി ഇന്ന്

വിദ്വേഷ പ്രസംഗം: പി.സി ജോർജ് ഇന്ന് ഹാജരായേക്കും; ജാമ്യം റദ്ദാക്കണമെന്ന പോലീസിന്‍റെ അപേക്ഷയില്‍ വിധി ഇന്ന്
തിരുവനന്തപുരം:  വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിനായി പി.സി ജോർജ് ഇന്ന് ഹാജരായേക്കും. പാലാരിവട്ടം പോലീസിന്‍റെ നോട്ടീസ് പി.സി ജോർജ് കൈപ്പറ്റി. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും. അതേസമയം പി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്‍റെ അപേക്ഷയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത പി.സി ജോർജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് പോലീസിന്‍റെ ആവശ്യം. പി.സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിച്ചിരുന്നു.

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in