Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കപ്പെട്ടു; സ്ഥിരീകരിച്ച് പൊലീസ്

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കപ്പെട്ടു; സ്ഥിരീകരിച്ച് പൊലീസ്
  കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുള്ള സ്വർണ്ണ രുദ്രാക്ഷമാല മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു.നിലവിലുള്ള 72 മുത്തുള്ള മാല 81 മുത്തുള്ള മാലയ്ക്ക് പകരം വച്ചതാണെന്നും പോലീസ് കണ്ടെത്തി.  ഏറ്റുമാനൂർ സിഐ സി.ആർ രാജേഷ് കുമാർ ഇന്ന് ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയാണ് മോഷണം സ്ഥിരീകരിച്ചത്. മാല മോഷണം പോയതായുള്ള വിവാദം ഉണ്ടായതിനു ശേഷമാണ് 71 മുത്ത് ഉളള മാല റജിസ്റ്ററിൽ ചേർത്തത്. മാലയ്ക്ക് പഴക്കം കുറവാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. നേരത്തെ തിരുവാഭരണ കമ്മീഷണർ എസ് അജിത് കുമാറും, വിജിലൻസ് എസ്.പി പി ബിജോയ് അടങ്ങിയ സംഘം ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇപ്പോഴുള്ള മാലയിൽ വിളക്കിച്ചേർക്കലുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. 81 മുത്തുള്ള മാല ആരെങ്കിലും എടുത്ത് മാറ്റിയതാവാമെന്നും ഇരുവരുടെയും റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. പിന്നീട് അന്വഷണ സംഘത്തിന്‍റെ റിപ്പോർട്ട് ദേവസ്വം ബോർഡിനും പോലീസിനും കൈമാറുകുയായിരുന്നു. പിന്നീട് നടന്ന പൊലീസിന്‍റെ വിശദമായ അന്വേഷണത്തിലാണ് മാല മോഷണം പോയതായി വ്യക്തമായത്. ഇത് മറച്ചുവെക്കാനായിട്ടാണ് 71 മുത്തുള്ള മാല പകരം വെക്കുകയും ഇത് രജിസ്റ്ററിൽ ചേർക്കുകയും ചെയ്തത്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in