പോലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമം; ചേസിംഗിനൊടുവില്‍ കാറിനെ ജീപ്പ് കൊണ്ട് ഇടിച്ചൊതുക്കി; സിനിമാ സ്റ്റൈലില്‍ പ്രതികളെ തൂക്കി പോലീസ് | VIDEO
Jaihind TV News Report
Jaihind TV Web Desk
July 22, 2024
1 min read
•
Updated: May 18, 2026
കോട്ടയം: ഈരാറ്റുപേട്ടയിൽ ക്രിമിനൽ സംഘത്തിന്‍റെ കാറിലേക്കു ജീപ്പ് ഇടിച്ചുകയറ്റി പോലീസ് പ്രതികളെ സാഹസികമായി പിടികൂടി. കഞ്ചാവ് കടത്തെന്നു സംശയിച്ചാണു പോലീസ് സ്വിഫ്റ്റ് കാറിനെ പിന്തുടർന്നത്. എന്നാൽ പോലീസിനെ കാണ്ടതോടെ ജീപ്പിന് മുന്നിലേക്കു കടന്നു പോകാനാവാത്ത വിധം ക്രിമിനൽ സംഘം കാർ ഓടിച്ചു രക്ഷപെടാൻ ശ്രമിച്ചു. റോഡിൽ ഉണ്ടായിരുന്ന മറ്റു വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപെട്ടത്.
രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പിന്തുടർന്നെത്തിയ പോലീസ് ജീപ്പ് കാറില്‍ ഇടിപ്പിച്ച് ഇവരെ പിടികൂടുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും ഇവരെ പോലീസ് ഉദ്യോഗസ്ഥർ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ജിജോ, അഭിലാഷ്, ഷാനവാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായ ഡ്രൈവിംഗ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു ഇവർക്കെതിരെ കേസ് എടുത്തത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10