Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പുനലൂരിൽ നടുറോഡിൽ പോലീസ് അതിക്രമം

പുനലൂരിൽ നടുറോഡിൽ പോലീസ് അതിക്രമം
Kollam-Police-Atrocity കൊല്ലം പുനലൂരിൽ നടുറോഡിൽ പോലീസ് അതിക്രമം. കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാക്കളും പോലീസും തമ്മിൽ നഗരമധ്യത്തിൽ സംഘർഷമുണ്ടായത്. അതേ സമയം മർദ്ദിച്ചത് സിനിമാ തീയറ്ററിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ വരെയെന്നാണ് പോലീസ് പറയുന്നത്. പുനലൂരിൽ ദേശീയ പാതയ്കരികിലെ പ്രമുഖ തീയറ്ററിനു മുന്നിലാണ് പോലീസും ഒരു സംഘം യുവാക്കളും തമ്മിൽ സംഘർഷമുണ്ടായത്. ഇടമൺ സ്വദേശികളായ യുവാക്കളും എസ്.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് ഗുണ്ടാസംഘങ്ങളെ പോലെ തെരുവിൽ ഏറ്റുമുട്ടിയത്. മുഖം മറച്ചായിരുന്നു ചില പോലീസുകാരുടെ നടുറോഡിലെ അഴിഞ്ഞാട്ടം. ജീപ്പിൽ കയറ്റിയ ശേഷവും തുടർന്ന് സ്റ്റേഷനിലെത്തിച്ചും എസ്ഐ രാജീവിന്റെ നേതൃത്വത്തിൽ മർദ്ദനം തുടർന്നുവെന്നാണ് ആക്ഷേപം. അതേസമയം മദ്യലഹരിയിൽ തീയറ്ററിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് മാനേജർ വിവരമറിയിച്ചിട്ടാണ് പോലീസ് സ്ഥലത്തെത്തിയതെന്നും കസ്റ്റഡിയിലെടുത്തവരെ ഉടൻ തന്നെ വിട്ടയച്ചെന്നുമാണ് പോലീസ് പറയുന്നത്. നടു റോഡിൽ യുവാവിനെ മർദ്ദിച്ച കേസിൽ ഇതിന് മുമ്പും പുനലൂരിലെ പോലീസ് ഉദ്യോഗസ്ഥർ അച്ചടക്ക നടപടിയ്ക്ക് വിധേയരായിട്ടുണ്ട്. വാഹന പരിശോധന ചിത്രീകരിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ അശ്ലീല പ്രയോഗം നടത്തി വിവാദത്തിലായ എസ്.ഐയും പുനലൂർ സ്റ്റേഷനിലെയായിരുന്നു. https://youtu.be/0iWuoTnDjN8

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in