Trending
Browse

All sections

Watch

No business videos available

No Middle East videos available

India

മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; പിന്നാലെ ബിറ്റ് കോയിന്‍ ഇന്ത്യയില്‍ നിയമവിധേയമാക്കിയെന്ന് ട്വീറ്റ്

മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; പിന്നാലെ ബിറ്റ് കോയിന്‍ ഇന്ത്യയില്‍ നിയമവിധേയമാക്കിയെന്ന് ട്വീറ്റ്
  പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. പിഎം നരേന്ദ്ര മോദി എന്ന പേരിലുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. തുടർന്ന് ബിറ്റ് കോയിൻ ഇന്ത്യയിൽ നിയമവിധേയമാക്കിയെന്ന ട്വീറ്റ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. ഇന്ന് പുലർച്ചയോടെ ആയിരുന്നു സംഭവം. വിവരം ട്വിറ്ററിനെ അറിയിക്കുകയും ട്വീറ്റ് നീക്കി ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്തത് ജോൺ വിക്ക് എന്ന ആളാണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കും. ഇതിനു മുമ്പ് 2020 സെപ്റ്റംബറില്‍ മോദിയുടെ സ്വകാര്യ വെബ്സൈറ്റിന്‍റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്ന് ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഹാക്കര്‍ പോസ്റ്റ് ചെയ്തിരുന്നത്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Save your stories

Sign in