Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അധ്യാപക നിയമനത്തിനുള്ള അഡ്മിറ്റ് കാര്‍ഡില്‍ സണ്ണി ലിയോണി; അന്വേഷണത്തിന് ഉത്തരവ്

അധ്യാപക നിയമനത്തിനുള്ള അഡ്മിറ്റ് കാര്‍ഡില്‍ സണ്ണി ലിയോണി; അന്വേഷണത്തിന് ഉത്തരവ്
കര്‍ണാടകയില്‍ അധ്യാപന നിയമനത്തിനുള്ള പരീക്ഷ അഡ്മിറ്റ് കാര്‍ഡില്‍ ബോളിവുഡ് താരം സണ്ണി ലിയോണിയുടെ ചിത്രം. സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ കര്‍ണാടക ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന്റെ അഡ്മിറ്റ് കാര്‍ഡില്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിയുടെ ചിത്രം അച്ചടിച്ചു വരികയായിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ബിആര്‍ നായിഡുവാണ് അഡ്മിറ്റ് കാര്‍ഡ് ട്വീറ്റ് ചെയ്തത്. ഹാള്‍ ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. അതേസമയം, പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്ലോഡ് ചെയ്യണമെന്നും ആ ചിത്രമായിരിക്കും അഡ്മിറ്റ് കാര്‍ഡ്  അച്ചടിക്കുക എന്നും  വിദ്യഭ്യാസ വകുപ്പ് പ്രതികരിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷ് പ്രസ്താവന ഇറക്കി. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Related articles

See all
Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in