Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പിജി ഡോക്ടർമാർ അനിശ്ചിതകാല സമരത്തില്‍; മുഖം തിരിച്ച് സർക്കാർ; സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി

പിജി ഡോക്ടർമാർ അനിശ്ചിതകാല സമരത്തില്‍; മുഖം തിരിച്ച് സർക്കാർ; സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി
  തിരുവനന്തപുരം : സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ അനിശ്ചിതകാല സമരം തുടരുന്നു. അത്യാഹിതവിഭാഗങ്ങളിലെ സേവനങ്ങൾ ഉൾപ്പെടെ ബഹിഷ്കരിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രികളിലെ പിജി ഡോക്ടർമാർ അനിശ്ചിതകാല സമരം നടത്തുന്നത്. അതേസമയം ഡോക്ടർമാരുടെ സമരത്തെ നേരിടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടർമാരുടെ സമരം ഒമ്പത് ദിവസം പിന്നിട്ടിട്ടും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് അനിശ്ചിതകാല സമരത്തിലേക്ക് ഡോക്ടർമാർ നീങ്ങാൻ കാരണം. അത്യാഹിത വിഭാഗങ്ങളിലെ ജോലികൾ ഉൾപ്പെടെ ബഹിഷ്കരിച്ചാണ് പിജി ഡോക്ടർമാർ ശക്തമായ സമരവുമായി മുന്നോട്ടു പോകുന്നത്. നീറ്റ് പിജി കൗൺസിലിംഗ് ഉടനടി നടപ്പാക്കുക, മുടങ്ങിക്കിടന്നിരുന്ന പിജി വിദ്യാർത്ഥികളുടെ അധ്യയനം പുനരാരംഭിക്കുക, ഡോക്ടർമാരുടെ അധിക ജോലിക്ക് അർഹതപ്പെട്ട ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയുള്ള ഡോക്ടർമാരുടെ സമരം ഒരാഴ്ച പിന്നിട്ട സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തുകയും ജോലി ഭാരം കുറയ്ക്കുന്നതിന് ആവശ്യമായ ജൂനിയർ ഡോക്ടർമാരെ നിയമിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തത ഇല്ലെന്നാണ് ഡോക്ടർമാരുടെ പക്ഷം. അതിനാൽ സർക്കാരിൽ നിന്ന് ലഭിച്ച ഉറപ്പുകൾ പ്രാവർത്തികമാകും വരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. അതേസമയം ഡോക്ടർമാരുടേത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്നും നിലവിലെ അവസ്ഥ നിർഭാഗ്യകരമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in