Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തെറ്റായി പ്രവർത്തിക്കുന്ന പൊലീസിനെതിരെ ജനങ്ങൾ പ്രതികരിക്കും : തിരുവഞ്ചൂർ രാധാകൃഷ്ണൻ

തെറ്റായി പ്രവർത്തിക്കുന്ന പൊലീസിനെതിരെ ജനങ്ങൾ പ്രതികരിക്കും : തിരുവഞ്ചൂർ രാധാകൃഷ്ണൻ
Thiruvanchoor-Radhakrishnan തെറ്റായി പ്രവർത്തിക്കുന്ന പൊലീസിനെതിരെ ജനങ്ങൾ പ്രതികരിക്കും എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്തതിന്‍റെ പേരിൽ അന്യായമായി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടക്കുന്ന സത്യാഗ്രഹസമരം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈകിട്ട് 4 30ന് നഗരത്തിൽ പ്രതിഷേധ പ്രകടനം നടക്കും. പാത്താമുട്ടം പള്ളിയിലെ സംഭവം കേരള പോലീസിന് അപമാനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. നീതി നടപ്പാക്കുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും വേണം. ലാത്തിച്ചാർജിൽ പരിക്കേറ്റവരുടെ മൊഴികളെടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. കള്ള രേഖകൾ ചമച്ച് സ്വയം രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം അറസ്റ്റ് വരിച്ച് ജാമ്യത്തിലിറങ്ങിയ പ്രവർത്തകരെ പൊലീസ് വീണ്ടും വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേതാക്കളെ ഉൾപ്പെടെ മർദ്ദിക്കുകയും കള്ളക്കേസുകൾ ചമച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസ് തീരുമാനം. അക്രമത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്പി ശ്രീകുമാറിനെതിരെ നടപടിയെടുക്കണമെന്നാണ് പ്രധാന ആവശ്യം.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in