Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'എനിക്കിഷ്ടം പല്ലിനു പകരം പല്ല് എന്ന പഴയ നിയമം; വിജയനും കുടുംബത്തിനും ആശംസകള്‍': ഇ.ഡി റെയ്ഡില്‍ പരിഹാസവുമായി പി.സി. ജോര്‍ജ്

'എനിക്കിഷ്ടം പല്ലിനു പകരം പല്ല് എന്ന പഴയ നിയമം; വിജയനും കുടുംബത്തിനും ആശംസകള്‍': ഇ.ഡി റെയ്ഡില്‍ പരിഹാസവുമായി പി.സി. ജോര്‍ജ്

കോട്ടയം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കനത്ത പരിശോധന നടത്തുന്നതിനിടെ രൂക്ഷമായ പരിഹാസവുമായി പി.സി. ജോർജ്. ബൈബിളിലെ വചനങ്ങളെ കൂട്ടുപിടിച്ച് തന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് പി.സി. ജോർജ് മുൻ മുഖ്യമന്ത്രിയെയും കുടുംബത്തെയും ട്രോളിക്കൊണ്ട് രംഗത്തെത്തിയത്.

"ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടി കൊടുക്കണം എന്നു പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് എന്നും ഇഷ്ടം കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നു പഠിപ്പിക്കുന്ന പഴയ നിയമമാണ്. വിജയനും കുടുംബത്തിനും ആശംസകൾ," എന്നായിരുന്നു പി.സി. ജോർജിന്റെ കുറിപ്പ്.

മുൻപ് അധികാരം കൈയാളിയപ്പോൾ രാഷ്ട്രീയ എതിരാളികളെയും വിമർശിച്ചവരെയും വേട്ടയാടിയ പിണറായി വിജയന് ഇപ്പോൾ കാലം കാത്തുവെച്ച തിരിച്ചടിയാണ് ഇഡി റെയ്ഡിലൂടെ ലഭിക്കുന്നത് എന്നാണ് പി.സി. ജോർജ് തന്റെ പരിഹാസത്തിലൂടെ പരോക്ഷമായി സൂചിപ്പിക്കുന്നത്. മിന്നൽ റെയ്ഡിന് പിന്നാലെ പിണറായി വിജയനും മകൾ ടി.വീണയും അന്വേഷണ പരിധിയിലുണ്ടെന്ന് ഇഡി ഔദ്യോഗികമായി സ്ഥിരീകരിച്ച സാഹചര്യത്തിൽ പി.സി. ജോർജിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in