ശ്രീകൃഷ്ണപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെതിരെ പോലീസ് കേസെടുത്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് (രാഗം കോർണർ) മെമ്പറും ഡിവൈഎഫ്ഐ നേതാവുമായ ചങ്ങ്‌തൊടിയില്‍ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തത്.
ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നടപടി. ജോലി വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് ചാത്തൻകുന്നിലെ പ്രതിയുടെ വീട്ടിൽ വെച്ചും, തുടർന്ന് മറ്റ് പല സ്ഥലങ്ങളിൽ എത്തിച്ചും പലപ്പോഴായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശ്രീകൃഷ്ണപുരം പോലീസ് കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനപ്രതിനിധിയും രാഷ്ട്രീയ നേതാവുമായ വ്യക്തിക്കെതിരെ ഉയർന്ന പീഡന പരാതി പ്രദേശത്ത് വലിയ ചർച്ചയായിട്ടുണ്ട്.