Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാക് ആക്രമണം: ഐപിഎല്‍ മത്സരങ്ങളില്‍ പാട്ടും ഡാന്‍സും വേണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍

പാക് ആക്രമണം: ഐപിഎല്‍ മത്സരങ്ങളില്‍ പാട്ടും ഡാന്‍സും വേണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ നടത്തിയ സമീപകാല ആക്രമണങ്ങളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വികാരങ്ങളെ മാനിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025-ലെ ശേഷിക്കുന്ന മത്സരങ്ങള്‍ ലളിതമായും ആരവങ്ങളില്ലാതെയും നടത്തണമെന്ന് കമന്റേറ്ററും മുന്‍ ഇന്ത്്യന്‍ ക്രിക്കറ്റ്താരവുമായ സുനില്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനോട് (ബിസിസിഐ) അഭ്യര്‍ത്ഥിച്ചു. മെയ് 17-ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആര്‍സിബി) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആര്‍) തമ്മിലുള്ള 58-ാം മത്സരത്തോടെ ഐപിഎല്‍ 2025 പുനരാരംഭിക്കാന്‍ ഇരിക്കെയാണ് ഗവാസ്‌കറുടെ ഈ നിര്‍ദ്ദേശം. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ സാഹചര്യത്തില്‍, ഉച്ചത്തിലുള്ള സംഗീതമോ ഡിജെ പരിപാടികളോ ഇല്ലാതെ മത്സരങ്ങള്‍ നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 'എനിക്ക് ശരിക്കും കാണാന്‍ ആഗ്രഹിക്കുന്നത് ഇതാണ്. ഏകദേശം 60 മത്സരങ്ങള്‍ കഴിഞ്ഞു, ഇനി 15-16 കളികളാണ് ബാക്കിയുള്ളത്. സംഭവിച്ച കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ചില കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. അതുകൊണ്ട് തന്നെ സംഗീത പരിപാടികള്‍ ഒഴിവാക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഓവറുകള്‍ക്കിടയില്‍ ഡിജെമാര്‍ അലറുന്നത് വേണ്ട,' ഗവാസ്‌കര്‍ ഒരു ദേശീയ മാദ്ധ്യമത്തോടു പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വികാരങ്ങളെ മാനിക്കേണ്ടത് അത്യാവശ്യമാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. 'അതൊന്നും വേണ്ട. കളികള്‍ നടക്കട്ടെ. കാണികള്‍ വരട്ടെ. ടൂര്‍ണമെന്റിന്റെ ബാക്കി മത്സരങ്ങള്‍ നമുക്ക് നടത്താം. നൃത്തമോ മറ്റ് ആഘോഷങ്ങളോ വേണ്ട. ക്രിക്കറ്റ് മാത്രം മതി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വികാരങ്ങളെ മാനിക്കാന്‍ ഇതൊരു നല്ല മാര്‍ഗ്ഗമായിരിക്കും,' അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മശാലയില്‍ പഞ്ചാബ് കിംഗ്സും (പിബികെഎസ്) ഡല്‍ഹി ക്യാപിറ്റല്‍സും (ഡിസി) തമ്മില്‍ നടന്ന 58-ാം മത്സരത്തിനിടെ പാകിസ്ഥാന്‍ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഐപിഎല്‍ 2025 ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചിരുന്നു. ഈ മത്സരം ഇപ്പോള്‍ മെയ് 24-ന് ജയ്പൂരില്‍ വീണ്ടും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരക്രമവുമായി ഒരേ സമയം വരുന്നതിനാല്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി കളിക്കാരുടെ ലഭ്യതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Save your stories

Sign in