Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബിജെപി വിട്ട് പത്മജ വേണുഗോപാൽ; 'പോയത് തെറ്റായിപ്പോയി, തിരുത്തുന്നു' എന്ന് പ്രതികരണം

ബിജെപി വിട്ട് പത്മജ വേണുഗോപാൽ; 'പോയത് തെറ്റായിപ്പോയി, തിരുത്തുന്നു' എന്ന് പ്രതികരണം

തൃശ്ശൂർ: പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവെച്ചു. പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയതായി അവർ വ്യക്തമാക്കി. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് തിരുത്തുകയാണെന്നുമാണ് രാജിക്ക് പിന്നാലെ പത്മജ മാധ്യമങ്ങളോട് പ്രതികരിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ 2024 മാർച്ചിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് പ്രകാശ് ജാവദേക്കറിൽ നിന്നായിരുന്നു അവർ പാർട്ടിയിൽ ചേർന്നത്.

കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്ന പത്മജ, പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് നേരത്തെ കോൺഗ്രസ് വിട്ടത്. 2016-ലും 2021-ലും തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും, 2004-ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും അവർക്ക് വിജയിക്കാനായിരുന്നില്ല.

കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന കാലത്ത് കെ.ടി.ഡി.സി. മുൻ ചെയർപേഴ്സൺ, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ഐ.എൻ.ടി.യു.സി. വർക്കിങ് കമ്മിറ്റി അംഗം തുടങ്ങിയ പദവികൾ പത്മജ വഹിച്ചിട്ടുണ്ട്. കൂടാതെ പ്രിയദർശിനി ആൻഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റർ, എച്ച്.എം.ടി. എംപ്ലോയീസ് യൂണിയൻ, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യൂക്കേഷണൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയിലും ഭാരവാഹിയായിരുന്നു.



Related articles

See all
Popular News

നീരേറ്റുപുറത്ത് ഭക്തിസാന്ദ്രമായ ഒരുക്കം: ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് നവംബർ 24-ന്...

Popular News

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ. വിനോദിന് അസിസ്റ്റന്റ് ഡയറക്ടർ നിയമനം; ഉത്തരവ് കൈമാറി മ...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: കുറ്റക്കാരായ 13 പ്രതികളുടെ ശിക്ഷ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പ്രഖ്യ...

Popular News

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്, അണികള്‍ അകത്ത്

Save your stories

Sign in