Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കാസർഗോഡ് വന്‍ സ്വർണ വേട്ട ; പിടികൂടിയത് ആറ് കോടിയിലേറെ വിലമതിക്കുന്ന സ്വർണം

കാസർഗോഡ് വന്‍ സ്വർണ വേട്ട ; പിടികൂടിയത് ആറ് കോടിയിലേറെ വിലമതിക്കുന്ന സ്വർണം
കാസർഗോഡ് : ബേക്കലിൽ വെച്ച് രേഖകളില്ലാത്ത ആറ് കോടിയിലേറെ വിലമതിക്കുന്ന വൻ സ്വർണക്കടത്ത് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കാറിൽ കടത്തുന്നതിനിടെയാണ് പതിനഞ്ചര കിലോഗ്രാം സ്വർണം പിടികൂടിയത്. വിവിധ ആകൃതികളിൽ ഉരുക്കിയ സ്വർണം മൂന്ന് രഹസ്യ അറകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. തലശേരിയിൽ നിന്നും മുംബൈയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബേക്കലില്‍ വെച്ചാണ് രഹസ്യവിവരത്തെ തുടർന്ന് സ്വർണവുമായി രണ്ട് പേരെ കസ്റ്റംസ് പിടികൂടിയത്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ വിമാനത്താവളങ്ങളിലെത്തിച്ച ശേഷം കടത്തുകയായിരുന്നു ലക്ഷ്യം എന്നാണ് വിവരം. കണ്ണൂർ കസ്റ്റംസിന്‍റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്വർണവേട്ടയാണ് ഇത്.  1988 ല്‍ 1600 സ്വർണ ബിസ്ക്കറ്റ് പിടികൂടിയതായിരുന്നു ഏറ്റവും വലിയ സ്വർണ വേട്ടയെന്ന് കണ്ണൂർ കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ വികാസ് പറഞ്ഞു. പിടിയിലായവരെ എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ ഹാജരാക്കും.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in