Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ലഹരിക്കെതിരെ കൈകോര്‍ത്ത് കേരളവും തമിഴ്നാടും; 'ഓപ്പറേഷന്‍ തൂഫാന്' പിന്തുണയുമായി മുഖ്യമന്ത്രി വിജയ് കൊച്ചിയിലേക്ക്; ആഭ്യന്തര മന്ത്രിയ്ക്ക് ഉറപ്പ് നല്‍കി

ലഹരിക്കെതിരെ കൈകോര്‍ത്ത് കേരളവും തമിഴ്നാടും; 'ഓപ്പറേഷന്‍ തൂഫാന്' പിന്തുണയുമായി മുഖ്യമന്ത്രി വിജയ് കൊച്ചിയിലേക്ക്; ആഭ്യന്തര മന്ത്രിയ്ക്ക് ഉറപ്പ് നല്‍കി

കൊച്ചി: സംസ്ഥാനത്തെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാന്‍ ആഭ്യന്തര വകുപ്പ് ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിക്ക് തമിഴ്നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ. പദ്ധതിയുടെ ഭാഗമായുള്ള ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കാളിയാകാന്‍ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊച്ചിയിലെത്തും. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം.

പോലീസും എക്‌സൈസും ചേര്‍ന്ന് വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയാണ് കേരളത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍' നടപ്പിലാക്കുന്നത്. പദ്ധതിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച തമിഴ്നാട് മുഖ്യമന്ത്രി, ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ കേരള പോലീസിനൊപ്പം തമിഴ്നാട് പോലീസും സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഉറപ്പുനല്‍കി. ഇരുസംസ്ഥാനങ്ങളിലെയും ആഭ്യന്തര-പോലീസ് മേധാവിമാരുടെ ഈ സംയുക്ത നീക്കം അതിര്‍ത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതില്‍ വലിയ വഴിത്തിരിവാകും.

Related articles

See all
Popular News

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Popular News

ശബരിമല മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

Popular News

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പാളി; ഒടുവില്‍ ചെലവ് സതീശന്‍ സര്‍ക്ക...

Popular News

പൊലീസുകാര്‍ക്കെതിരെ വധഭീഷണി; വി ജോയ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ...

Save your stories

Sign in