Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം, ഞാൻ തിരുവനന്തപുരത്തുണ്ട്: ഫോൺ നമ്പർ നൽകി ഉമ്മൻ ചാണ്ടി

എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം, ഞാൻ തിരുവനന്തപുരത്തുണ്ട്: ഫോൺ നമ്പർ നൽകി ഉമ്മൻ ചാണ്ടി
‘ഞാൻ തിരുവനന്തപുരത്തുണ്ട്. എന്തെങ്കിലും ആവശ്യമോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കാം..’ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫെയ്സ്ബുക്കിൽ ഫോൺ നമ്പറുകൾ കുറിച്ച് പോസ്റ്റ് പങ്കിട്ടിരിക്കുകയാണ്. മുൻപ് സഹായം ചോദിച്ച് വിളിച്ച വിദ്യാർഥികൾക്ക് അദ്ദേഹം സഹായം എത്തിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലെ രണ്ടു ലാൻഡ് ലൈൻ നമ്പറുകൾ പരസ്യമാക്കി ഉമ്മൻചാണ്ടി രംഗത്തെത്തിയത്.
ലോക്ക് ഡൗണ്‍ മേയ് മൂന്നാം തീയതി വരെ പ്രധാനമന്ത്രി നീട്ടിയിരിക്കുകയാണ്. കൊറോണ ദുരന്തത്തിൽ നിന്നും രാജ്യത്തെ രക്ഷപ്പെടുത്താനുള്ള എല്ലാ പരിശ്രമത്തിനും എല്ലാവരും കൈകോർത്തിട്ടുണ്ട്. അത് ഇനിയും തുടരണം. മേയ് 3 വരെ എല്ലാ ദിവസവും ഞാൻ തിരുവനന്തപുരത്തുള്ള പുതുപ്പള്ളി ഹൗസിൽ ഉണ്ടാവും. എന്നെ ബന്ധപ്പെടാനുള്ള നമ്പറുകൾ 0471-2342602, 0471-2345600. ഏതെങ്കിലും ആവശ്യമോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും ഇത്രയും ദിവസം മാറി നില്കുന്നതിന്‍റെ പ്രയാസം ഉണ്ടെങ്കിലും എല്ലാവരുമായി ടെലിഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നത് ആശ്വാസമാണ്. ഇനിയും അത് തുടരുക തന്നെ ചെയ്യും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

പ്രതിഷേധച്ചൂടറിഞ്ഞ് മന്ത്രി കെ.ടി ജലീല്‍ ; രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം ; ക...

Latest News

മന്ത്രി എ.കെ ബാലന്‍റെ വകുപ്പിലും ഇഷ്ടക്കാർക്ക് നിയമനം ; എന്‍ജിനീയറിംഗ് തസ്തികകളിലെ നിയമനത്...

Latest News

പാർട്ടിയെ കുടുക്കുന്ന മക്കള്‍ മാഹാത്മ്യം ; ലഹരി വിവാദത്തില്‍ കുരുക്കിലായി സി.പി.എമ്മും കോട...

Save your stories

Sign in