Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'നിങ്ങള്‍ മനസിലാക്കിയത് തന്നെയാണ് ഞാനും മനസിലാക്കിയത്' : മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരി പടർത്തി ഉമ്മന്‍ ചാണ്ടിയുടെ മറുപടി | Video

'നിങ്ങള്‍ മനസിലാക്കിയത് തന്നെയാണ് ഞാനും മനസിലാക്കിയത്' : മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരി പടർത്തി ഉമ്മന്‍ ചാണ്ടിയുടെ മറുപടി | Video
  പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ സ്പ്രിങ്ക്ളർ ഡാറ്റാ വിവാദത്തില്‍ തീർത്തും പ്രതിരോധത്തിലായിരിക്കുകയാണ് പിണറായി സർക്കാര്‍. ഇതുമായി ബന്ധപ്പെട്ട് നിരന്തരം ചോദ്യങ്ങളുയർന്നത് സർക്കാരിന് തലവേദനയാവുകയും ചെയ്തു. ഇന്നലെ കൊവിഡ് വിശകലനവുമായി ബന്ധപ്പെട്ട പതിവ് വാർത്താസമ്മേളനത്തില്‍ ഉയർന്ന ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. മാത്രമല്ല, പതിവ് വാര്‍ത്താസമ്മേളനം ഇനി ഉണ്ടാവുകയില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. ഇത് സ്പ്രിങ്ക്ളർ കരാറുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു. സ്പ്രിങ്ക്ളർ കരാറിലെ ഗുരുതര ക്രമക്കേട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അക്കമിട്ട് നിരത്തിയിരുന്നു. കരാറിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിനും മറുപടിയുണ്ടായില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലും സ്പ്രിങ്ക്ളര്‍ കരാറിലെ ദുരൂഹതകള്‍ തുറന്നുകാട്ടി. കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനിടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ രസകരമായ മറുപടി. തിടുക്കപ്പെട്ട് വാർത്താസമ്മേളനം നിർത്തുകയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കാനിടയായ സാഹചര്യം എന്താണെന്നാണ് അങ്ങ് മനസിലാക്കുന്നത് എന്ന ചോദ്യത്തിന് 'നിങ്ങള്‍ മനസിലാക്കിയത് തന്നെയാണ് ഞാനും മനസിലാക്കിയത്' എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.   [video width="640" height="480" mp4="https://jaihindtv.in/wp-content/uploads/2020/04/WhatsApp-Video-2020-04-17-at-15.49.18.mp4"][/video]

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in