Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സർക്കാർ വാഗ്ദാനം പാളി; ഓണക്കിറ്റ് വിതരണം ഇഴയുന്നു, റേഷന്‍ കടകളില്‍ കിറ്റെത്തിയില്ല

സർക്കാർ വാഗ്ദാനം പാളി; ഓണക്കിറ്റ് വിതരണം ഇഴയുന്നു, റേഷന്‍ കടകളില്‍ കിറ്റെത്തിയില്ല
  തിരുവനന്തപുരം : റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇഴയുന്നു. റേഷൻ കടകൾ വഴി ഈ മാസം 16 നകം മുഴുവൻ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇരുപത് ശതമാനത്തോളം പേർക്ക് മാത്രമാണ് ഇതുവരെ കിറ്റ് ലഭിച്ചത്. കിറ്റ് വാങ്ങാൻ റേഷൻ കടകളിലെത്തുന്ന കാർഡ് ഉടമകളിൽ നല്ലൊരു ശതമാനവും വെറും കയ്യോടെ മടങ്ങുകയാണ്. 15 ഇനം സാധനങ്ങൾ അടങ്ങിയ കിറ്റിന്‍റെ വിതരണം ജൂലൈ 31 ന് ആരംഭിച്ച് 16 നകം പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. മുൻഗണനാ ക്രമത്തിലുള്ള മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് കഴിഞ്ഞ ശനിയാഴ്ചയ്ക്കകം കിറ്റ് പൂർത്തിയാക്കാനായിരുന്നു സർക്കാർ നിർദേശം. ഈ രണ്ട് ഗണത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. എന്നാൽ ഇതുവരെ 8 ലക്ഷം പേർക്ക് മാത്രമാണ് കിറ്റ് വിതരണം ചെയ്തത്. മുൻഗണനാ വിഭാഗങ്ങൾക്കുള്ള കിറ്റും പൂർണ്ണമായും പല റേഷൻ കടകളിലുമെത്തിച്ചിട്ടില്ല. വിതരണം ഒരാഴ്ച പിന്നിടുമ്പോൾ മഞ്ഞ കാർഡുകാർക്കുള്ള സൗജന്യ കിറ്റുകൾ മാത്രമാണ് കടകളിൽ എത്തിയത്. കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ പാക്കിംഗ് കേന്ദ്രങ്ങളിൽ എത്തിക്കുന്നതിലെ കാലതാമസമാണ് കിറ്റ് വിതരണം ഇഴഞ്ഞുനീങ്ങാൻ കാരണം. കിറ്റ് വിതരണത്തിന്‍റെ കമ്മീഷനായി വൻ തുക ലഭിക്കാനുള്ള വ്യാപാരികളുടെ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് ഓണക്കിറ്റ് വിതരണത്തിൽ താളപ്പിഴകൾ ഉണ്ടായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവനായി എത്തിക്കാമെന്നാണ് റേഷൻ കടയുടമകൾക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്. ഈ രീതി തുടർന്നാൽ ഈ മാസം അവസാനം ആയാലും കിറ്റ് വിതരണം പൂർത്തിയാവില്ല.

Related articles

See all
Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in