Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രിയങ്ക ഗാന്ധിയുടെ മനംകവര്‍ന്ന് നമിത; സ്വയം വരച്ച ചിത്രം പ്രിയങ്കയ്ക്ക് സമ്മാനിച്ചു

പ്രിയങ്ക ഗാന്ധിയുടെ മനംകവര്‍ന്ന് നമിത; സ്വയം വരച്ച ചിത്രം പ്രിയങ്കയ്ക്ക് സമ്മാനിച്ചു
പ്രിയങ്കയ്ക്ക് നൽകാമെന്ന പ്രതീക്ഷയിൽ സമ്മാനവുമായെത്തി ജനക്കൂട്ടത്തിനിടയിൽ നിന്ന കുട്ടികളെ വേദിയിലേക്ക് വിളിച്ചു വരുത്തി പ്രിയങ്ക ഗാന്ധി. മലപ്പുറം നിലമ്പൂരും അരീക്കോടും നടന്ന പ്രചാരണ പരിപാടിക്കിടെയാണ് പ്രിയങ്ക കുട്ടികളേയും പ്രവർത്തകരേയും കയ്യിലെടുത്തത്. സ്വയം വരച്ച പ്രിയങ്ക ഗാന്ധിയുടെ ചിത്രവുമായാണ് പൂക്കോട്ടുംപാടത്തെ ഏഴാം ക്ലാസുകാരി നമിത മനോജ് എത്തിയത്. ചിത്രവുമേന്തി ജയ് വിളിക്കുന്ന ഏഴാം ക്ലാസുകാരിയോട് പ്രിയങ്ക വേദിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം പ്രവർത്തകർ എടുത്തു പൊക്കി വേദിയിലെത്തിച്ചു. പ്രസംഗം നിർത്തി വച്ച് കുട്ടിയെ ആശ്ലേഷിച്ച് അഭിനന്ദനങ്ങൾ അറിയിച്ചാണ് മടക്കി അയച്ചത്. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റും എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഉഷ നായരുടെ കൊച്ചുമകളാണ് നമിത. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വേഷമിട്ട് പരിപാടിക്കെത്തിയ പെരിന്തൽമണ്ണ മുള്ള്യാർകുറിശിയിൽ നിന്നുള്ള കുട്ടികളായ ആയിഷയേയും മിയാസയേയും വേദിയിലേക്ക് വിളിച്ചു വരുത്തി സമ്മാനങ്ങൾ നൽകാനും പ്രിയങ്ക ഗാന്ധി സമയം കണ്ടെത്തി. പ്രിയങ്കയുടെ സ്വയം വരച്ച ചിത്രങ്ങളുമായെത്തിയ കുട്ടികളെ അരീക്കോടും വേദിയിലേക്ക് വിളിച്ച് അഭിനന്ദിച്ചു.

Related articles

See all
Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

ശബരിമല മേൽശാന്തി അഭിമുഖം: കണ്ഠരര് രാജീവരെ ഒഴിവാക്കി; യോഗ്യതാ പട്ടികയിൽ വൻ കുറവ്

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Save your stories

Sign in